കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ പണവും നാട്ടിലേക്ക് അയക്കല്ലേ... പ്രവാസികള്‍ ശ്രദ്ധിക്കുക; സുവര്‍ണ നിമിഷം വരുന്നു

Google Oneindia Malayalam News

ദുബായ്: പ്രവാസികള്‍ക്ക് ഇത് സുവര്‍ണ കാലമാണ്. അവരുടെ അധ്വാനത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്ന സമയം. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിദേശ പണത്തിന് ഇരട്ടിമധുരമാണ്. ഈ അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്നുള്ള കണക്കുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈയ്യിലുള്ള പണമെല്ലാം നാട്ടിലേക്ക് അയക്കേണ്ട എന്ന ഉപദേശവും സാമ്പത്തിക നിരീക്ഷകര്‍ നല്‍കുന്നു. കാരണം വരാനിരിക്കുന്ന ആഴ്ചകളും പ്രവാസികള്‍ക്ക് സന്തോഷത്തിന്റേതായിരിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് വലിയ അളവില്‍ ഉയര്‍ന്നിട്ടുണ്ട്. 25 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് കറന്‍സി വിനിമയ കമ്പനികളിലെ ജീവനക്കാര്‍ പറയുന്നു. രൂപ എക്കാലത്തെയും വലിയ തകര്‍ച്ച നേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പണം അയക്കല്‍ വര്‍ധിച്ചത്. വരും ആഴ്ചകളിലും രൂപ ഇടിയുമത്രെ.

2

ഒരു ഡോളറിന് 83 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഇത്രയും മൂല്യത്തകര്‍ച്ച രൂപ നേരിടുന്നത് ആദ്യമാണ്. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത അത്ര സുഗമമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലുള്ളവര്‍ക്ക് ഞെരുക്കം അനുഭവപ്പെടുമെങ്കിലും പ്രവാസികള്‍ക്ക് നേട്ടത്തിന്റെ കാലമാണ്. ഒരു ദിര്‍ഹത്തിന് 22.61 രൂപ എന്നാണ് ഒടുവിലെ നിരക്ക്.

സൗദി രാജകുമാരന്‍ മണിക്കൂറുകള്‍ മാത്രം ഇന്ത്യയിലുണ്ടാകും... ശേഷം മോദിക്കൊപ്പം ഇന്തോനേഷ്യയിലേക്ക്സൗദി രാജകുമാരന്‍ മണിക്കൂറുകള്‍ മാത്രം ഇന്ത്യയിലുണ്ടാകും... ശേഷം മോദിക്കൊപ്പം ഇന്തോനേഷ്യയിലേക്ക്

3

വരും ആഴ്ചകളില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തല്‍. നവംബര്‍ മുതല്‍ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ പോകുകയാണ്. അതോടെ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇത് കാരണമാകും. ഇന്ത്യയുടെ വിദേശ കറന്‍സി സംഭരണത്തില്‍ കുറവ് വരാനും ഇടയാക്കും.

4

ഒക്ടോബര്‍ 19ന് ഇന്ത്യന്‍ രൂപയുടെ മൂല്യം 83 എന്ന നിലയിലേക്ക് കൂപ്പു കുത്തിയിരുന്നു. പിന്നീട് അല്‍പ്പം നില മെച്ചപ്പെട്ടെങ്കിലും വലിയ മുന്നേറ്റമുണ്ടായിട്ടില്ല. 2022 ജനുവരിക്ക് ശേഷം രൂപയുടെ മൂല്യത്തില്‍ 11 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. നാട്ടിലേക്കുള്ള പണമയക്കല്‍ കഴിഞ്ഞ മാസങ്ങളേക്കാള്‍ 25 ശതമാനം കൂടിയെന്ന് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന്റെ മേധാവി ഹസന്‍ ഫര്‍ദാന്‍ പറയുന്നു.

5

ലുലു എക്‌സ്‌ചേഞ്ച്, അന്‍സാരി എക്‌സ്‌ചേഞ്ച് എന്നിവരും നാട്ടിലേക്കുള്ള പണം അയക്കല്‍ വര്‍ധിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. വിദേശ പണം കൂടുതല്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ് എന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം യുഎന്‍ അറിയിക്കുന്നു. 8700 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പണം വന്നത്. ശേഷം അമേരിക്ക, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നും.

6

പ്രവാസികള്‍ക്കിടയില്‍ രൂപയുടെ മൂല്യമിടിവ് ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. മൂല്യം സംബന്ധിച്ച വിവരങ്ങള്‍ പല എക്‌സ്‌ചേഞ്ചിലേക്കും പ്രവാസികള്‍ വിളിച്ചു ചോദിക്കുന്നുണ്ട്. വരും ആഴ്ചകളിലെ സാധ്യതകളും ഇവര്‍ അന്വേഷിക്കുന്നു. സൗദി സഖ്യം എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് രൂപയ്ക്ക് തിരിച്ചടിയാകും. ഈ വേളയില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയും.

7

അടുത്ത ആഴ്ച രൂപയുടെ മൂല്യം 84ലെത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ചില ഇടപെടല്‍ നടത്തിയേക്കും. ഈ ഇടപെടല്‍ ഫലം കണ്ടാല്‍ മാത്രമേ രൂപയുടെ മൂല്യം ഉയരുകയുള്ളൂ. എന്നാല്‍ ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ മൂല്യം ഉയരാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അല്‍പ്പം കാത്തിരുന്ന ശേഷം നാട്ടിലേക്ക് പണമയച്ചാലും പ്രവാസികള്‍ക്ക് ലാഭകരമാകും.

ഗള്‍ഫില്‍ വന്‍ മാറ്റം!! സൗദിക്ക് വേണ്ടി തുര്‍ക്കി രംഗത്ത്... ഈ ഭീഷണി വിലപ്പോകില്ലെന്ന് മുന്നറിയിപ്പ്‌ഗള്‍ഫില്‍ വന്‍ മാറ്റം!! സൗദിക്ക് വേണ്ടി തുര്‍ക്കി രംഗത്ത്... ഈ ഭീഷണി വിലപ്പോകില്ലെന്ന് മുന്നറിയിപ്പ്‌

English summary
NRI News: Expats Sending More Money From GCC including UAE Amid Indian Rupee Value Falling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X