കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാം, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ...

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മാസങ്ങളായി അടഞ്ഞു കിടക്കുന്ന വാതില്‍ സൗദി തുറക്കുന്നു. പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാന്‍ വഴി തെളിയുകയാണ്. സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാനാണ് അവസരം കൈവന്നിരിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചുവേണം യാത്ര. ഇതുസംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് വിവരം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യമാണ് സൗദി. എപ്പോള്‍ മടങ്ങാനാകുമെന്ന ചോദ്യങ്ങള്‍ തുടര്‍ച്ചയായി പ്രവാസികള്‍ക്കിടയില്‍ നിന്ന് ഉയരവെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ബിജെപിയെ വെട്ടിലാക്കി ലൈംഗിക വീഡിയോ; ജനറല്‍ സെക്രട്ടറി രാജിവച്ചു, 15 നേതാക്കളുടെത് വേറെബിജെപിയെ വെട്ടിലാക്കി ലൈംഗിക വീഡിയോ; ജനറല്‍ സെക്രട്ടറി രാജിവച്ചു, 15 നേതാക്കളുടെത് വേറെ

1

ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് വരുന്നതിന് നിലവില്‍ വിലക്കുണ്ടായിരുന്നു. ഇതാകട്ടെ, ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചിരിക്കെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇന്ത്യയ്ക്കാര്‍ക്കും സൗദിയിലേക്ക് ഇനി നേരിട്ട് മടങ്ങാന്‍ സാധിക്കും. പക്ഷേ ഒരു നിബന്ധനയുണ്ട്.

2

സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കാണ് നേരിട്ട് മടങ്ങാന്‍ അവസരം ലഭിച്ചിരിക്കുന്നത്. രണ്ടു ഡോസ് വാക്‌സിനും സൗദിയില്‍ നിന്ന് എടുത്തവര്‍ക്കാണ് അവസരം. അതേസമയം, ഒരു വാക്‌സിന്‍ സൗദിയില്‍ നിന്നും മറ്റൊന്ന് നാട്ടില്‍ നിന്നും എടുത്തവര്‍ക്ക് ഈ വേളയില്‍ നേരിട്ട് മടങ്ങാനാകില്ല. ഇത്തരക്കാര്‍ക്കും വൈകാതെ ആശ്വാസ വാര്‍ത്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3

രോഗ പ്രതിരോധ ശേഷി ഉറപ്പാക്കുന്നവര്‍ക്കാണ് സൗദിയിലേക്ക് നേരിട്ട് മടങ്ങാനുള്ള അവസരം. അതിന്റെ മാനദണ്ഡമായിട്ടാണ് രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സൗദിയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് നേരിട്ട് തിരിച്ചെത്താമെന്ന് അറിയിപ്പ് വന്നിരുന്നത്. ഇതുവരെ സൗദിയിലേക്കുള്ള ഇന്ത്യക്കാര്‍ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ വഴിയാണ് മടങ്ങിയിരുന്നത്.

4

സൗദിയില്‍ ഇറങ്ങുന്നതിന് ഇഖാമയും മറ്റു രേഖകളും ആവശ്യമാണ്. കൂടാതെ രണ്ട് ഡോസ് വാക്‌സിന്‍ സൗദിയില്‍ നിന്ന് തന്നെ എടുത്തു എന്ന രേഖയും വേണം. ഈ വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും കൈമാറിയിട്ടുണ്ട് സൗദി വിദേശകാര്യ മന്ത്രാലയം. എന്നാല്‍ എന്ന് മുതലാണ് മടങ്ങാന്‍ സാധിക്കുക എന്ന് വ്യക്തമല്ല. കൃത്യമായ തിയ്യതി അറിവായിട്ടില്ല.

ഇന്ത്യയുടെ കോടികള്‍ അഫ്ഗാനില്‍; താലിബാന്‍ ഇരിക്കുന്നത് അതിന് മുകളില്‍... എങ്ങനെ തിരിച്ചുപിടിക്കുംഇന്ത്യയുടെ കോടികള്‍ അഫ്ഗാനില്‍; താലിബാന്‍ ഇരിക്കുന്നത് അതിന് മുകളില്‍... എങ്ങനെ തിരിച്ചുപിടിക്കും

5

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ശേഷം അവധിക്ക് നാട്ടില്‍ പോയ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യയിലുള്ളത്. ഇവര്‍ക്ക് ആശ്വാസമാണ് പുതിയ വാര്‍ത്ത. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ നിരവധി കോളുകളാണ് വരുന്നതെന്ന് കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറയുന്നു.

6

ഒരു ഡോസ് സൗദിയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് മടങ്ങാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. അവരുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം വന്നിട്ടില്ല. എങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരു ഡോസ് എടുത്തവര്‍ക്കും അവസരം വൈകാതെ ലഭിച്ചേക്കും. നിലവില്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യക്കാര്‍ സൗദിയില്‍ വരുന്നത്.

സിംപിള്‍ ലുക്കില്‍ മമ്മൂട്ടി; സ്റ്റൈലിഷ് ആയി മോഹന്‍ലാല്‍... താരരാജാക്കന്‍മാര്‍ ദുബായില്‍ വിവാഹ ചടങ്ങില്‍

7

ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത്, യുഎഇ, ഇന്തോനേഷ്യ, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണ ആഫ്രിക്ക, അഫ്ഗാന്‍, തുര്‍ക്കി, ലബനാന്‍, വിയറ്റ്‌നാം, എത്യോപ്യ തുടങ്ങി 13 രാജ്യങ്ങള്‍ക്കാണ് സൗദിയിലേക്ക് നേരിട്ട് എത്തുന്നതിന് വിലക്കുള്ളത്. മലയാളികള്‍ കൂടുതല്‍ ഖത്തര്‍ വഴിയാണ് സൗദിയിലെത്തുന്നത്. ഖത്തറില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് രോഗമില്ല എന്ന് ഉറപ്പാക്കിയ ശേഷമേ സൗദിയിലേക്ക് വിമാനം കയറാന്‍ സാധിക്കു. പക്ഷേ, ഇതിന് ഒരു ലക്ഷത്തോളം രൂപ ചെലവാണ്. മാലി വഴി അതിനേക്കാള്‍ ചെലവ് വരുന്നുണ്ട്.

8

അതേസമയം, യുഇയില്‍ നിന്ന് ഇന്ത്യക്കാക്ക് പ്രയാസമുണ്ടാകുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. വിസ ഓണ്‍ അറൈവല്‍ സൗകര്യം ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലികമായി ലഭിക്കില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍, ആഫ്ഗാന്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നമീബിയ തുടങ്ങിയ രാജ്യക്കാര്‍ക്കും വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നില്ല.

Recommended Video

cmsvideo
Now you can book Covid-19 vaccine slots on WhatsApp

English summary
Expats Those Takes Two Doss Covid Vaccine From Saudi Arabia Can Directly Return to Gulf Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X