കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താം

Google Oneindia Malayalam News

റിയാദ്: ഈ മാസം മുതല്‍ സൗദി ഓഹരി വിപണിയില്‍ വിദേശ നിഷേപം സ്വീകരിച്ചു തുടങ്ങുമെന്ന് അധിക്രതര്‍ വ്യക്തമാക്കി. രാജ്യത്തെ അഞ്ച് കമ്പനികളില്‍ ഒഴികെ വിദേശികള്‍ക്ക് നിക്ഷേപം നടത്തുവാനുള്ള സൗകര്യമാണ് സൗദിയില്‍ നിലവില്‍ വരുന്നത്.

പുതിയ നിയമം സൗദിയുടെ വിദേശ നിക്ഷേപ മൂല്യത്തില്‍ കാര്യമായ മാറ്റം സ്രഷ്ടിക്കുമെങ്കിലും യെമന്‍ വിഷയത്തിലടക്കം രാജ്യത്ത് നിലനില്‍ക്കുന്ന ഭീഷണി നിക്ഷേപകര്‍ എങ്ങിനെ നോക്കിക്കാണുമെന്നാണ് ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

saudistockexchange

5 കമ്പനികളില്‍ വിദേശികള്‍ക്ക് പങ്കാളികളാകാന്‍ കഴിയില്ലെന്നു സ്‌റ്റോക്ക് എക്‌സേഞ്ച് വെബ്‌സൈറ്റ് അറിയിച്ചു. ജബല്‍ ഉമര്‍ ഡെവലപ്‌മെന്റ് , ത്വയ്ബ ഹോള്‍ഡിങ്ങ് കമ്പനി , നോളജ് എക്കൊണോമിക് സിറ്റി, നാഷണല്‍ ഷിപ്പിങ്ങ് കമ്പനി, മക്ക ഡെവലപ്‌മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവയാണു അഞ്ചു കമ്പനികള്‍. ജൂണ്‍ 15 മുതലാണു വിദേശികള്‍ക്ക് സൗദി ഓഹരി വിപണി നിക്ഷേപത്തിനായി തുറന്നു കൊടുക്കുന്നത്. 170 ഓളം കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപിക്കാന്‍ അവസരമുണ്ടാകും.

English summary
Five Saudi stocks to be closed to foreign investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X