കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ആദ്യ ശൈഖ് സായിദ് ചെയര്‍ ഒരുക്കാന്‍ തയ്യാറെടുത്ത് അജ്മാന്‍ വുഡ്‌ലെം പാര്‍ക്ക് സ്‌കൂള്‍

Google Oneindia Malayalam News

അജ്മാന്‍: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ടായിരത്തി പതിനെട്ട് ശൈഖ് സായിദ് ഇയര്‍ ആയി ആഹ്വാനം ചെയ്തതിന്റെ ഭാഗമായി യുഎഇ യിലെ ആദ്യ ശൈഖ് സായിദ് ചെയര്‍ ഒരുക്കി പങ്കാളിത്യമറിയിക്കുകയാണ് അജ്മാനിലെ വിഡ്‌ലെം പാര്‍ക്ക് സ്‌കൂള്‍. ശൈഖ് സായിദിന്റെ ജീവിതവും കാഴ്ചപ്പാടുകളും തുടര്‍ച്ചയായ സംരഭങ്ങളിലൂടെ പുതിയ തലമുറക്ക് പഠിക്കുന്നതിനും റിസര്‍ച്ച് നടത്തുന്നതിനും ഉതകുന്ന രീതിയിലാണ് ചെയറിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവുന്നത്.

ശാസ്ത്ര ദ്വീപ് ഒരുക്കി ഷാര്‍ജ ഫ്ളാഗ് ഐലന്‍ഡ്ശാസ്ത്ര ദ്വീപ് ഒരുക്കി ഷാര്‍ജ ഫ്ളാഗ് ഐലന്‍ഡ്

ചെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റാഫ് പ്രതിനിധികളും വിദ്യാര്‍ഥികളും ചേര്‍ന്നിറക്കിയ ജേണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ കൂടിയായ ശൈഖ് ബിന്‍ സായിദ് റാഷിദ് അല്‍ നുഐമി ദുബായ് കൗണ്‍സില്‍ എജുക്കേഷന്‍ മേധാവി പങ്കജ് ബോധ്‌കേക് നല്‍കി നിര്‍വ്വഹിച്ചു. ശൈഖ് സായിദ് ചെയറിന്റെ ഭാഗമായി വുഡ്‌ലെം പാര്‍ക്ക് സ്‌കൂളില്‍ വിപുലമായ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറിക്ക് അകത്ത് ശൈഖ് സായിദിനെ കുറിച്ച് ലോകത്ത് എവിടെയും പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങളും ശേഖരിക്കണമെന്നാണ് ചെയര്‍ പ്രതിനിധികള്‍ ലക്ഷ്യമിടുന്നത്.

uae

പുസ്തകങ്ങള്‍ കൂടാതെ ശൈഖ് സായിദ് നടത്തിയിട്ടുള്ള മുഴുവന്‍ പ്രസംഗങ്ങളും യാത്രകളും മറ്റ് സാഹിത്യപരമായ സംഭാവനകളും ശേഖരികുകയും അത് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രതമാവുന്ന രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുമെന്നും അറിയിച്ചു. കൂടാതെ ഗവേഷണം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്കും അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി സെമിനാറുകള്‍ വര്‍ക്ക്‌ഷോപ്പുകള്‍, കോണ്‍ഫ്രന്‍സുകള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഡിബേറ്റുകള്‍ അധ്യാപര്‍ക്കായുള്ള ട്രെയിനിങ്ങുകളും സംഘടിപ്പിക്കുമെന്നും ചെയര്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വുഡ്‌ലെം പാര്‍ക്ക് സ്‌കൂളിന്റെ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ അതിവിപുലമായ പരിപാടികളും സങ്കടിപ്പിച്ചു.

English summary
"fudlem park" school getting ready to welcome shaike sayid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X