Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ ഊറ്റി വിമാനകമ്പനികള്‍: 10000 ഒറ്റയടിക്ക് 35000 ലേക്ക്, നടപടി വേണമെന്ന് സിപിഎം

മലപ്പുറം: അവധിക്കാലം മുന്‍ നിർത്തി വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വരുത്തിയ വർധനവ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നു. ഗള്‍ഫിലെ സ്‌കൂൾ അവധിയും കേരളത്തിലെ വിഷു, പെരുന്നാൾ ആഘോഷങ്ങളും ലക്ഷ്യമിട്ട് പ്രവാസികള്‍ കുടുംബവുമായടക്കം യാത്രക്ക് ഒരുങ്ങുമ്പോഴാണ് ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചത്. ദുബായ് - കേരള സെക്ടറിൽ ശരാശരി 10,​000 രൂപയ്ക്കുള്ളിൽ ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 30,​000 രൂപ വരെയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റിനും സമാനമായ വർധനവുണ്ട്.

അതേസമയം ടിക്കറ്റ് നിരക്കില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം രംഗത്ത് വന്നു. ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നതിനായി വിമാന കമ്പനികൾ യാത്രാനിരക്കുകൾ കുത്തനെ വർധിപ്പിച്ചു. നാലിരട്ടിയോളമാണ് വർദ്ധനവ്. ഏറ്റവും കൂടിയ വർദ്ധനവ് ഖത്തറിലേക്കാണ്. നിലവിൽ 10000നും 15000നും ഇടയിൽ ഉണ്ടായിരുന്ന നിരക്കുകൾ 38000 മുതൽ 40000 വരെ ഉയർത്തി. നെടുമ്പാശേരി-ദുബായ് 9000-12000 ൽ നിന്നും 30000 ആക്കി കുത്തനെ ഉയർത്തിയെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

 flight

സൗദി മേഖലയിൽ 15000-19000 ആയിരുന്നത് 23000 രൂപ വരെ ഉയർത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലേക്ക് എയർ ഇന്ത്യ സർവീസ് വെട്ടിക്കുറച്ചതോടെ സീറ്റുകളിൽ കുറവ് വന്നതും നിരക്ക് കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചതിനെ തുടർന്ന് വിമാനനിരക്കുകൾക്ക് മേലുള്ള നിയന്ത്രണം പൂർണമായും കോർപറേറ് കുത്തകകൾക്ക് വിട്ടുകൊടുക്കുകയാണുണ്ടായതെന്നും സി പി എം കൂട്ടിച്ചേർത്തു.

അതേസമയം, ടിക്കറ്റ്‌നിരക്ക് നാലിരട്ടിയോളം വർദ്ധിപ്പിച്ചും വിമാനസർവ്വീസ് നിർത്തലാക്കിയും പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാറിന്റെ ഭ്രാന്തൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സി പി എം നേതാവ് എംവി ജയരാജനും വ്യക്തമാക്കി.

വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളുമായതിനാൽ പ്രവാസികൾ, പ്രധാനമായും ഗൾഫ്‌മേഖലയിൽ നിന്നും കേരളത്തിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്യുന്ന സമയത്താണ് ഈ ക്രൂരനടപടി. ഖത്തറിലേക്ക് നിരക്ക് വർദ്ധനവ് 25000 മുതൽ 28000 വരെയാണ്. ദുബായ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള നിരക്കും വർദ്ധിപ്പിച്ചു. നിരക്ക് വർദ്ധനയ്ക്ക് പുറമേയാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായി ഗൾഫ് മേഖലകളിലേക്കുള്ള 14 വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചതും. രണ്ടും പ്രവാസികളുടെ യാത്ര ക്ലേശകരമാക്കി. ഇത്തരം ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന വിമാനകമ്പനികളെ നിലക്ക് നിർത്താൻ മോഡി സർക്കാറിന് നേരമുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+