കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യക്കടത്തിലൂടെ നിരവധി മലയാളി സ്ത്രീകളെ ബഹറിനിലെത്തിച്ചതായി സൂചന!!

Google Oneindia Malayalam News

ബഹറിന്‍: കേരളത്തില്‍ നിന്നടക്കം നിരവധി സ്ത്രീകള്‍ മനുഷ്യക്കടത്തിലൂടെ ബഹറിനില്‍ എത്തിയതായി സൂചന. ഇത്തരത്തില്‍ ചതിയില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശിനി കഴിഞ്ഞ ദിവസം ബഹറിനിലെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചു. താനടക്കം നിരവധി സ്ത്രീകള്‍ കൊച്ചി വിമാനത്താവളം വഴിയാണ് ഇവിടെ എത്തിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഹോട്ടല്‍ ജോലിക്കാണെന്നു പറഞ്ഞു പരിചയമുള്ള ഒരു സുഹ്യത്ത് മുഖേനയാണ് വിസ ലഭിച്ചത്. എന്നാല്‍ ബഹറിനിലെത്തിയപ്പോഴാണ് താന്‍ വന്നിരിക്കുന്നത് വിസിറ്റ് വിസയിലാണെന്നും ജോലി വാഗ്ദാനം നല്‍കിയ ഇനത്തില്‍ കൊടുത്ത 50,000 തട്ടിപ്പിലൂടെ നഷ്ടമായന്നുമുള്ള സത്യം യുവതി തിരിച്ചറിയുന്നത്.

prostitution

മൂന്നു മാസത്തിലധികം ജോലിയൊന്നും ചെയ്യാനാവാതെ മുറിയില്‍ കഴിഞ്ഞുകൂടിയ യുവതിയോട് തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ ഇനിയും പണം വേണമെന്ന് ഏജന്റ് ആവശ്യപ്പെടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം നല്‍കിയാണ് അന്ന് രക്ഷപ്പെട്ടതെന്നും കൂടുതല്‍ ബഹളം വെച്ചപ്പോള്‍ തന്നെ മറ്റൊരു താമസ സ്ഥലത്തേക്ക് മാറ്റിയതായും യുവതി വെളിപ്പെടുത്തി. പുതിയ താമസ സ്ഥലത്ത് ഇത്തരത്തില്‍ ചതിയില്‍ പെട്ട് ബഹറിനിലെത്തിയ നിരവധി യുവതികളെ കണ്ടുമുട്ടിയതായും സ്ത്രീ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ നടന്നുവരുന്ന പെണ്‍വാണിഭ വേട്ടയില്‍ കുടുങ്ങിയ പല പ്രതികള്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. പാസ്‌പോര്‍ട്ട് ഏജന്റിന്റെ കൈവശമായത് കൊണ്ട് രക്ഷപ്പെടാന്‍ വഴിയില്ല. പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കണമെങ്കില്‍ വീണ്ടും പണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ തലയിലേറ്റി കടല്‍ കടന്ന തനിക്ക് ഇത്തരത്തിലുള്ള ഒരനുഭവം നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരില്ലെന്ന് യുവതി സങ്കടം പറഞ്ഞു. ഓപ്പറേഷന്‍ ബിഗ് ഡാഡിയിലൂടെ കേരളത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികള്‍ക്ക് ബഹ്‌റിനിനിലെ പല പെണ്‍വാണിഭ ശൃംഖലയുമായി ബന്ധമുണ്ടെന്ന കേരളാ പോലീസിന്റെ കണ്ടെത്തലില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യുവതി.

English summary
human business,many Indian women are expected to reach Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X