കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നു

Google Oneindia Malayalam News

ദില്ലി/ദുബായ്: ഗള്‍ഫ് പ്രവാസികളുടെ ഇഷ്ട ലോകമാണ് യുഎഇ. കൊറോണ കാരണം യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ തടസങ്ങളും നീങ്ങിയിരിക്കുകയാണ്. യുഎഇയിലേക്ക് വിസയുള്ളവര്‍ക്ക് യാത്ര പോകാം.

യുഎഇയുടെയോ ഇന്ത്യയുടെയോ വിമാനങ്ങളില്‍ പറക്കുന്നതിന് തടസമില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

വിസയുണ്ടോ? തടസമില്ല

വിസയുണ്ടോ? തടസമില്ല

യുഎഇയിലേക്ക് പോകാന്‍ വിസയുണ്ടെങ്കില്‍ യാത്രയ്ക്ക് ഇനി തടസമില്ല എന്നാണ് പുതിയ വിവരം. വിസിറ്റിങ് വിസയോ ടൂറിസ്റ്റ് വിസയോ ലഭിച്ചവര്‍ക്ക് യുഎഇയിലേക്ക് ഏത് സമയവും പറക്കാം. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയെന്ന് അംബാസഡര്‍ പവന്‍ കപൂര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ അനുമതി

കേന്ദ്രസര്‍ക്കാര്‍ അനുമതി

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം സൂചിപ്പിച്ചാണ് യുഎഇയിലെ അംബാസഡര്‍ വിഷയം വിശദീകരിച്ചത്. ഇന്ത്യയുടെയും യഎഇയുടെയും വിമാനങ്ങളില്‍ ഇന്ത്യക്കാരെ കയറ്റുന്നതിനും യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിനും തടസമില്ലെന്നാണ വിജ്ഞാപനം. യുഎഇയുടെ വിസ ഉണ്ടായാല്‍ മാത്രം മതി.

ഇവര്‍ക്കാണ് അനുമതി

ഇവര്‍ക്കാണ് അനുമതി

യുഎഇയുടെ ഏതെങ്കിലും വിസ കൈവശമുള്ളവര്‍, യുഎഇ പൗരന്‍മാര്‍, ഐസിഎ അനുമതി കൂടി ലഭിച്ച യുഎഇയില്‍ താമസ വിസയുള്ളവര്‍ എന്നീ ഗണത്തില്‍പ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തടസമില്ലെന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന പ്രതികരണം. എന്നാല്‍ വിജ്ഞാപനത്തില്‍ വിശദീകരണം ലഭിച്ചില്ലെന്നാണ് ചില വിമാന കമ്പനികള്‍ പ്രതികരിച്ചത്.

തിങ്കളാഴ്ച രാത്രി

തിങ്കളാഴ്ച രാത്രി

തിങ്കളാഴ്ച രാത്രിയാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നത്. അംബാസഡറുടെ പ്രതികരണം കണ്ടു. തനിക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ പറ്റുമോ എന്ന് ഒരു യുവതി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

Recommended Video

cmsvideo
Would EMAS Have Prevented The Karipur Air Tragedy?
സന്ദര്‍ശക-ടൂറിസ്റ്റ് വിസക്കാര്‍ക്ക്

സന്ദര്‍ശക-ടൂറിസ്റ്റ് വിസക്കാര്‍ക്ക്

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് വരാം എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. സന്ദര്‍ശക-ടൂറിസ്റ്റ് വിസക്കാര്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വിലക്കുണ്ടായിരുന്നു. അത് നീക്കുകയാണ് ഇപ്പോള്‍ ചെയ്തത്. വിലക്ക് നീക്കിയത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നേട്ടമാണ്.

താമസ വിസക്കാര്‍ക്ക് മാത്രം

താമസ വിസക്കാര്‍ക്ക് മാത്രം

നേരത്തെ താമസ വിസക്കാര്‍ക്ക് മാത്രമാണ് യാത്ര അനുമതി ലഭിച്ചിരുന്നത്. ഇനി മറ്റു വിസക്കാര്‍ക്കും യുഎഇയിലേക്ക് പോകാം. യുഎഇയുടെയോ ഇന്ത്യയുടെയോ വിമാന കമ്പനികളില്‍ യാത്ര ചെയ്യാം. നാട്ടില്‍ കുടുങ്ങിയ ഒട്ടേറെ പേര്‍ക്ക് യുഎഇയിലുള്ള കുടുംബത്തിനടുത്തേക്ക് പോകാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.

ജോലി തേടുന്നവര്‍ക്കും ഗുണം

ജോലി തേടുന്നവര്‍ക്കും ഗുണം

ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും മുന്‍ തീരുമാനം വലച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്കും ആശ്വാസമായി. സന്ദര്‍ശക വിസയിലെത്തി ജോലി അന്വേഷിക്കുന്നവരാണ് യുഎഇയില്‍ കൂടുതല്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെയാണ് ജോലി തേടി വരാറുള്ളത്. അവര്‍ക്കും ആശ്വമാണ് പുതിയ വിവരം.

യുഎഇ നല്‍കിയ ഇളവുകള്‍

യുഎഇ നല്‍കിയ ഇളവുകള്‍

കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി യുഎഇ വിസ അനുവദിക്കുന്നത് മരവിപ്പിച്ചിരുന്നു. പിന്നീട് വിസിറ്റിങ് വിസക്കാര്‍ക്ക് മാത്രം നിരോധനം തുടര്‍ന്നു. ഘട്ടങ്ങളായി ഇളവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി. ഇതോടെ യുഎഇയിലേക്കുള്ള യാത്രകള്‍ സജീവമായിട്ടുണ്ട്.

നിബന്ധനകള്‍ ഇതാണ്

നിബന്ധനകള്‍ ഇതാണ്

താമസ വിസക്കാര്‍ക്ക് കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടത് നിര്‍ബന്ധമാണ്. യുഎഇയിലെ വിമാനത്താവളത്തിലും കൊറോണ പരിശോധന നടത്തും. ഈ പരിശോധന സൗജന്യമാണ്. ഇതേ നിബന്ധനങ്ങള്‍ വിസിറ്റിങ് വിസക്കാര്‍ക്കും ബാധകമായിരിക്കുമെന്നാണ് വിവരം.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

English summary
Indian national with UAE visa can fly now to UAE- Ambassador Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X