യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഒരു കമ്പനി കൂടി വരുന്നു

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുഎഇ ലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ദിപ്പിക്കുമെന്ന് അബുദാബി ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ അറിയിച്ചു. അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

നിലവില്‍ സേവനങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്ന കമ്പനിക്ക് പുറമെ അടുത്ത വര്‍ഷാരംഭത്തെടെ പുതിയ ഒരു കമ്പനി കൂടി നിലവില്‍ വരുമെന്നും ഇവര്‍ വ്യക്തമാക്കി. കമ്പനികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരത്തിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ കാരണമാകുമെന്നും നീത അറിയിച്ചു.

passport

ദുബായ്, അബുദാബി, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ ഇപ്പോള്‍ നിലവിലുള്ള കേന്ദ്രങ്ങളുടെ എണ്ണം കൂടുതല്‍ താമസിയാതെ ഇരട്ടിയാക്കി വര്‍ദ്ദിപ്പിക്കുമെന്നും മുസഫ്ഫ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്നതിന്റെ ഭാഗമായി ഈ മേഖലകളിലും ഷാര്‍ജയിലെ കല്‍ബ അല്ലെങ്കില്‍ ഖോര്‍ഫുക്കാന്‍ മേഖലയിലും പുതിയ കേന്ദ്രങ്ങള്‍ ഫെബ്രുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.

English summary
Indian passport centres to double in UAE
Please Wait while comments are loading...