കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സമ്പദ്ഘടനയില്‍ യുഎഇ മുന്നില്‍

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: ഇസ്ലാമിക് സമ്പദ്ഘടനയില്‍ യുഎഇ ഏറ്റവും വലിയ രാജ്യമായി മാറിയിരിക്കുകയാണ്. അറബ് രാജ്യങ്ങളുടെ പട്ടിക എടുത്താല്‍ ഇസ്ലാമിക് സമ്പദ്ഘടനയില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇപ്പോള്‍ യുഎഇ ആണ്. ആഗോള സമ്പദ്ഘടന പരിശോധിക്കുമ്പോള്‍ രണ്ടാമത്തെ സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.

ഇസ്ലാമിക് സമ്പദ്ഘടനയില്‍ യുഎഇയെ മുന്നിലെത്തിക്കാന്‍ ആരംഭിച്ച നടപടികള്‍ ഫലം കണ്ടതായി ദുബായ് ഇസ്ലാമിക് ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഗെര്‍ഗാവി അറിയിച്ചു. 76 രാജ്യങ്ങളെ പിന്തള്ളിയാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. മൂന്നാമത്തെ സംസ്ഥാന ആഗോള സമ്പദ്ഘടനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

uae

ആഗോള വിപണിയില്‍ ഇസ്ലാമിക് സമ്പദ്ഘടനയില്‍ ഉണ്ടായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുഎഇയ്ക്ക് ആഗോള തലത്തില്‍ പ്രാധാന്യം ലഭിച്ചത് വലിയൊരു കാര്യം തന്നെയാണ്. ആഗോള സമ്പദ്ഘടനയില്‍ അടുത്തിടെ യുഎഇ മുസ്ലീം ഉപഭോക്തൃ നിരക്ക് 1.8 ട്രില്യണ്‍ കടന്നു.

ഇസ്ലാമിക് ബാങ്കിങ് ആസ്തി ഇപ്പോള്‍ 1.3 ട്രില്യണ്‍ ആണ്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ അടുത്ത ലക്ഷ്യവും സാധിക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. രാജ്യാന്തര സമ്പദ്ഘടനയില്‍ തന്നെ ഇസ്ലാമിക് സമ്പദ്ഘടന ഒരു വന്‍ യാഥാര്‍ത്ഥ്യമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
The UAE has received top rankings as one of the healthiest Islamic economy environments worldwide, second only to Malaysia on scores spanning seven key economic sectors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X