ദി മൈഗ്രന്റ് സാൻഡ് സ്റ്റോൺസ് പ്രകാശനം നിർ൮ഹിച്ചു

  • Posted By:
Subscribe to Oneindia Malayalam

മാധ്യമ പ്രവർത്തകൻ ഇസ്മായിൽ മേലടിയുടെ മൂന്നാമത്തെ കവിതാ സമാഹാരം "ദി മൈഗ്രന്റ് സാൻഡ് സ്റ്റോൺസ്" ഷാർജ പുസ്തകോത്സവ വേദിയിൽ പ്രശസ്ത അറബി കവി ശിഹാബ് ഘാനം ഇമാറാത്തി കവയിത്രി ഹംദ അൽ മുർ അൽ മുഹൈരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകം ഇസ്മായിലിന്റെ ആദ്യ ഇംഗ്ലീഷ് സമാഹാരമാണ്. നേരത്തെ "ദില്ലി", "ചിന്തേരിട്ട കാലം" എന്നീ പുസ്തകങ്ങൾ ഇസ്മായിൽ പുറത്തിറക്കിയിരുന്നു.

സൗദിയില്‍ യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; ലബനനുമായി യുദ്ധം ഉടന്‍? സാദ് ഹരീരി തടവിലോ?

പത്തു വർഷത്തെ ഡൽഹിയിലെ പത്രപ്രവർത്തന ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നടത്തിയ യാത്രകളിൽ നിന്നും ചീന്തിയെടുത്ത ഏടുകളാണ് പുതിയ പുസ്തകത്തിലെ കവിതകൾ അധികവും. 1997ൽ യുഎഇ യിൽ എത്തിയ ഇസ്മായിൽ 20 വർഷത്തെ പ്രവാസ ജീവിതാനുഭവങ്ങളും തന്റെ കവിതകൾക്ക് വിഷയമാക്കിയിട്ടുണ്ട്.

book

ജലീൽ പട്ടാമ്പി പുസ്തക പരിചയം നടത്തി. മാഅൽ ഐനൈൻ സലാമ, ശുറൂഖ്‌ സകരിയ, ഹണി ഭാസ്കരൻ. മസ്ഹർ, സലിം അയ്യനത്ത്, ഗാഥ ജെ ജെ കവിതകളുടെ ആസ്വാദനം അവതരിപ്പിച്ചു. അർഫാസ് ഇഖ്ബാൽ പരിപാടി നിയന്ത്രിച്ചു.

English summary
ismail meladi's poetry collection book released

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്