ഗതാഗത നിയമ ലംഘനത്തിന് പിടിയിലായ വാഹനങ്ങൾ ഇനി വീട്ടിൽ തന്നെ സൂക്ഷിക്കാം!

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയതിന്റെ പേരിൽ നിശ്ചിത ദിവസത്തേക്ക് പേലീസ് കണ്ട് കെട്ടുന്ന വാഹനങ്ങൾ സ്വന്തം വീടുകളിൽ തന്നെ സൂക്ഷിക്കുവാനുള്ള അത്യാധുനിക സംവിധാനം ഷാർജ പോലീസിൽ നിലവിൽ വന്നു. ഒരു പ്രത്യേകതരം ചെറു യന്ത്രത്തിന്റ സഹായത്തോടെയാണ് സംവിധാനം നിലവിൽ വരുത്തിയിരിക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതായി പോലീസ് കണ്ടെത്തുന്ന വാഹനങ്ങൾ കോടതിയുടെ നിർദേശ പ്രകാരമാണ് നിശ്ചിത ദിവസത്തേക്ക് പോലീസ് കണ്ടു കെട്ടുന്നത്. നിലവിൽ ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം തന്നെ പോലീസ് ഒരുക്കിയിട്ടുണ്ട്. പിഴയ്ക്ക് പുറമെ വാഹനം സൂക്ഷിച്ച സ്ഥല വാടകയും പോലീസ് ഈടാക്കും. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്ന തോടെ തങ്ങളുടെ വാഹനങ്ങൾ എവിടെ സൂക്ഷിക്കണമെന്ന് വാഹന ഉടമകൾക്ക് തന്നെ തീരുമാനിക്കാം. സ്വന്തം വീടുകളിലോ മറ്റ് സ്ഥലങ്ങളി വാഹനം സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന വിവരം പോലീസിനെ അറിയിച്ചാൽ പോലീസ് അവിടെ എത്തി യന്ത്രം വാഹനത്തിൽ ഘടിപ്പിക്കും .

nri2

യന്ത്രം അഴിച്ചു മാറ്റാൻ ശ്രമിക്കുകയോ അനുവദിച്ച പരിധിക്ക് പുറത്ത് വാഹനം എടുത്ത് മാറ്റാൻ ശ്രമിക്കുകയോ ചെയ്താൽ യന്ത്രത്തിൽ നിന്നും സന്ദേശം പോലീസ് ഓപ്പറേഷൻ റൂമിൽ എത്തും. യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്.സംവിധാനത്തിന്റെ സഹായത്തോടെ മിനിറ്റുകൾക്കം വാഹനത്തെ പിന്തുടർന്ന് കണ്ടെത്താൻ പോലീസിന് സാധിക്കും. ഇത്തരത്തിൽ വാഹനം ഉപയോഗിക്കാനോ കടത്താനോ ശ്രമിച്ചാൽ വൻ തുക പിഴ ഈടാക്കുകയും വാഹനം പോലീസ് അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്യും.

nri

നിയമ ലംഘനങ്ങൾക്ക് കണ്ടു കെട്ടുന്ന വാഹനങ്ങൾ പൊടി പിടിച്ച് കിടന്ന് തകരാറ് സംഭവിക്കുന്നു എന്ന പരാതി ഇനി ഉണ്ടാവില്ലെന്ന് പോലീസ് വ്യക്തമാക്കി. ഷാർജ പോലീസിൽ നിലവിൽ വന്ന പുതിയ സംവിധാനങ്ങളെ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിനായാണ് മാധ്യമപ്രവർത്തകരെ പോലീസ് ഷാർജ ട്രാഫിക് വിഭാഗത്തിലേക്ക് ക്ഷണിച്ചത്.

ഹാദിയയെ ഘർവാപസി നടത്താൻ ശ്രമം? വീട്ടിൽ മൂന്നര മണിക്കൂർ ദുരൂഹ കൂടിക്കാഴ്ച! ജാമിദയ്ക്കെതിരെ ഷെഫിൻ

English summary
Keep your vehicles caught for violating traffic rules in your house itself
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്