പെരുന്നാള്‍ തലേന്ന്, ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. പെരുന്നാള്‍ തലേന്നാണ് സംഭവം. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റാഫാനയുടെയും മകനാണ് മരിച്ചത്.

ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം വുകൈര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് തിരികെ വരുമ്പോഴാണ് മകനെ കാണാതാവുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്.

death

പോലീസും ഡിഫന്‍സും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ 6.30ന് കുട്ടിയെ റസ്‌റ്റോറന്റിന് മുന്നിലുള്ള മാന്‍ഹോളില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദോഹ ഐഡിയല്‍ സ്‌കൂള്‍ ഗ്രേഡ് 1 വിദ്യാര്‍ത്ഥിയാണ് ഇസാന്‍.

English summary
Kerala boy dies in qatar.
Please Wait while comments are loading...