Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഫ്‌ളൈറ്റ് അപടകത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രവാസിയെ കാത്തിരുന്നത് ജാക്‌പോട്ട്

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റിറ്റ് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശി ബഷീര്‍ അബ്ദുള്‍ ഖാദറിനെ കാത്തിരുന്നത് 1 മില്ല്യണ്‍ യുഎസ് ഡോളര്‍ ജാക്‌പോട്ടാണ്.

അപകടം സംഭവിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഖാദറിനെ ഭാഗ്യം തുണച്ചത്. 0845 എന്ന ഭാഗ്യ നമ്പറിനാണ് ഖാദിന് 1 മില്ല്യണ്‍ ജാക്‌പോട്ട് അടിച്ചത്.

 cats

37 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയാണ് ഖാദര്‍. കാര്‍ ഡീലര്‍ ഷോപ്പില്‍ അഡ്മിനിസ്‌ട്രേറ്ററാണ്. ഈദ് ആഘോഷിക്കാനായി നാട്ടില്‍ എത്തിയ ഖാദര്‍ മടങ്ങി പോകുന്ന ഫ്‌ളൈറ്റിലാണ് അപകടം നടന്നത്.

ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യാൻ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ഖാദറിനെ തേടി ഭാഗ്യം എത്തിയത്. നാട്ടില്‍ എത്തി സ്ഥിരമാക്കാന്‍ ആലോചനകള്‍ നടക്കുകയായിരുന്നു.

ദൈവം തനിക്ക് എല്ലാ അര്‍ത്ഥത്തിലും രണ്ടാം ജന്മമാണ് നല്‍കിയത് എന്നാണ് ഖാദര്‍ പറയുന്നത്. ജാക്‌പോട്ട് പണം കൊണ്ട് കേരളത്തിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ ഉപയോഗിക്കും എന്നും പറഞ്ഞു.

ഫ്‌ളൈറ്റിന് തീ പിടിക്കാന്‍ 90 നിമിഷം മാത്രമുള്ളപ്പോഴാണ് യാത്രക്കാര്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തെത്തിയ ശേഷം ഫ്‌ളൈറ്റ് മുഴുവനായും തീ പിടിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഒരാള്‍ അപകടത്തില്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+