കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളുടെ ദുബൈ എക്‌സ്പാറ്റ്‌സ് ടീം ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് സോക്കറില്‍.

Google Oneindia Malayalam News

ദുബായ്: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന പത്താമത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് സോക്കറില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് പ്രവാസി മലയാളികളുടെ ദുബൈ എക്‌സ്പാറ്റ്‌സ് ടീം പങ്കെടുക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ ആറുവരെ നടക്കുന്ന ടൂര്‍ണമെന്റിനായി ടീം രണ്ടിന് ദുബൈയില്‍ നിന്ന് യാത്ര തിരിക്കും.

മുന്‍ ഇന്ത്യന്‍ താരം നജീബ് ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. സര്‍വകലാശാല, സംസ്ഥാന, ദേശീയതലങ്ങളില്‍ മികവ് തെളിയിച്ച കളിക്കാരാണ് ദുബൈ എക്‌സ്പാറ്റ്‌സ് ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍ താരം നജീബാണ് ടീമിലെ പുതുമുഖം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടുപേരുണ്ട്. അന്‍വര്‍ സാദത്ത് (വൈസ് ക്യാപ്റ്റന്‍), രജത്ത് രാധാകൃഷ്ണന്‍ (ടെക്‌നിക്കല്‍ മാനേജര്‍), സന്തോഷ് മേനോന്‍ (ടീം മാനേജര്‍), സലാം, അബ്ദുന്നാസര്‍, അബൂബക്കര്‍ ഇഫ്തിഖാര്‍ (ഗോള്‍ കീപ്പര്‍), സുബൈര്‍, നൗഷാദ്, യൂസുഫ്, റിയാസ്, സൈദലവി, ഹാരിസ്, അബ്ദുല്‍ സലാം, ഷസാന്‍ (റഫറി) എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാല ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റനും മുന്‍ ടൈറ്റാനിയം കളിക്കാരനുമായ പി.വി. സുമന്‍ ടീമിനെ നയിക്കുമെന്ന് അധികൃതര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 40 വയസ്സിന് മുകളിലുള്ളവരാണ് മാസ്‌റ്റേഴ്‌സ് സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മുന്‍ ഫുട്ബാള്‍ താരങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.

soccer-team

നാലുദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിലും ദുബൈ എക്‌സ്പാറ്റ്‌സ് ടീം പങ്കെടുത്തിരുന്നു. ഇത്തവണ ഇന്ത്യ, ദക്ഷിണാഫ്രിക്ക, മലേഷ്യ, മൗറീഷ്യസ്, ഇന്തോനേഷ്യ, സിങ്കപ്പൂര്‍ ടീമുകളുമായി ദുബൈ എക്‌സ്പാറ്റ്‌സ് ഏറ്റുമുട്ടും. വാര്‍ത്താസമ്മേളനത്തില്‍ ടീം ചെയര്‍മാന്‍ എ.പി.സലാഹ്, വൈസ് ചെയര്‍മാന്‍ സലാം, ഡയറക്ടര്‍ അബൂബക്കര്‍ ഇഫ്തിഖാര്‍, ക്യാപ്റ്റന്‍ പി.വി. സുമന്‍, മാനേജര്‍ സന്തോഷ് മേനോന്‍, ഇല്യാസ് എന്നിവര്‍ സംബന്ധിച്ചു.

കുട്ടികള്‍ക്കായി ദുബൈ എക്‌സ്പാറ്റ്‌സിന്റെ നേതൃത്വത്തില്‍ സ്‌കോളേഴ്‌സ് സ്‌കൂളില്‍ പരിശീലന കഌസുകള്‍ നടത്തുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന കഌസില്‍ 200ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. സ്‌പെയിനില്‍ ജൂലൈയില്‍ നടന്ന ഡൊണോസ്റ്റി കപ്പ് ടൂര്‍ണമെന്റില്‍ ദുബൈ എക്‌സ്പാറ്റ്‌സിന്റെ അണ്ടര്‍ 16 ഗേള്‍സ് ടീം പങ്കെടുത്തു.

English summary
Keralites in Dubai the Indian Masters Soccer Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X