കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദുബായ് : ഡി. എം. ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര വിഭാഗത്തില്‍, യു.എ.ഇയിലെ ഖലീജ് ടൈംസ് പത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടറായ സജില ശശീന്ദ്രന്‍, ഗള്‍ഫ് ന്യൂസ് ഫീച്ചേഴ്‌സ് എഡിറ്റര്‍ ആനന്ദ് രാജ് ഒ.കെ. എന്നിവരാണ് വിജയികള്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഗള്‍ഫ് ടുഡേയുടെ എഡിറ്റര്‍ ആയിരുന്ന അന്തരിച്ച പി. വി. വിവേകാനന്ദ് സ്മരണാര്‍ത്ഥമാണ് രാജ്യാന്തര തലത്തില്‍ നിന്നും മികച്ച മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ടെന്നും, സാമൂഹികവും, സാമ്പത്തികവും ആയ ഉന്നമനത്തിനു ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍ വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ഡി. എം. ഫൌണ്ടേഷന്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഗള്‍ഫിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കാണപ്പെട്ട സാങ്കേതിക തകരാറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആണ് സജീല ശശീന്ദ്രനെ ബഹുമതിക്ക് അര്‍ഹയാക്കിയത്.

aster-media-award

ഒട്ടേറെ പേരുടെ തൊഴില്‍ അസ്ഥിരതയില്‍ ആക്കിയ പ്രശ്‌നം, ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ കാണുകയും, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെടുകയും ചെയ്തു. ഹൈ കമ്മിഷണര്‍ ഓഫീസും, പ്രവാസി വകുപ്പ് മന്ത്രാലയവും നേരിട്ട് ഇടപ്പെട്ട് തൊഴില്‍ നിയമനം സുഗമമാക്കി. നയപരമായ മാറ്റത്തിനു റിപ്പോര്‍ട്ട് കാരണമായെന്നും സജില ശശീന്ദ്രന്‍ സൂക്ഷമായ പത്രപ്രവര്‍ത്തന മികവു കാട്ടിയെന്നും അവാര്‍ഡ് ജൂറി പറഞ്ഞു. ഗള്‍ഫ് ന്യൂസ്‌ ഫ്രൈഡേ മാഗസിനില്‍ 2015 നവംബര്‍ ആറിനു പ്രസിദ്ധീകരിച്ച ഫീച്ചര്‍ ആണ് ആനന്ദ് രാജിന് പുരസ്‌കാരം നേടി കൊടുത്തത്.

കേരളത്തില്‍ നിന്നുള്ള, ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുടെ സജീവമായ ഇടപെടലിലൂടെ അവഗണ നേരിട്ട ഒരു സര്‍ക്കാര്‍ വിദ്യാലയം പുനരുദ്ധരിക്കാന്‍ കഴിഞ്ഞതായിരുന്നു പ്രമേയം. ഈ മികച്ച റിപ്പോര്‍ട്ട് വഴി കൂടുതല്‍ സ്വകാര്യപൊതുമേഖല പങ്കാളിത്തം ഉറപ്പാക്കാനും, അതിലൂടെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം പുരോഗതി കൈവരിക്കാനും സാധ്യമാകുമെന്നും അവാര്‍ഡ് ജൂറി ചൂണ്ടിക്കാട്ടി.

നയതന്ത്ര വിദഗ്ധനും ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജമണി അധ്യക്ഷന്‍ ആയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രശംസാ പത്രവും കാഷ് അവാര്‍ഡും വിജയികള്‍ക്ക് കൈമാറും. 50,000 ദിര്‍ഹമാണ് രാജ്യാന്തരതലത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് തുക.

English summary
Khaleej Times Senior Reporter wins Aster media award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X