കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഖൊബാറിലെ ലേബര്‍ ക്യാന്പില്‍ അഗ്നിബാധ, 2 മരണം, 70 പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയരുമെന്ന്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ ഖോബാറിലെ ലേബര്‍ ക്യാമ്പില്‍ അഗ്നിബാധ. എണ്ണ ഉല്‍പാദക കമ്പനിയായ അരാംകൊയുടെ ഖോബാറിലെ തൊഴിലാളികള്‍ താമസിയ്ക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. രണ്ട് തൊഴിലാളികള്‍ മരിയ്ക്കുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

മരണസംഖ്യ ഇനിയും ഉയരന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍. സൗദി സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്നി ശമന സേനാവിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Saudi

കെട്ടിടത്തിന്റെ എര്‍ത്ത് ഹോളിലാണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്ന് തീയും കനത്ത പുകയും മുകളിലത്തെ മുറികളിലേയ്ക്കും വ്യാപിച്ചു. കമ്പനി ജാവനക്കാരിലൊരാളാണ് അഗ്നിബാധയുണ്ടായ കാര്യം വിളിച്ചറിയിച്ചത്. കെട്ടിടത്തിലെ താമസക്കാരെ മാറ്റിയ ശേഷം തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നതായി കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് അലി അല്‍ കഹ്താനി അറിയിച്ചു.അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. അന്വേഷണം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അലി കഹ്താനി പറഞ്ഞു.

English summary
Two people were killed and over 70 wounded when a fire broke out at a labour camp of the Saudi Arabia's oil giant Saudi Aramco. It is not known whether any Keralites are among the victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X