യുഎഇ ദേശീയദിനം കെഎംസിസി സമാപന സമ്മേളനം ഡിസംബര്‍ 2ന്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: 45 മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തി വരുന്ന പരിപാടികള്‍ക്ക് ഡിസംബര്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പരിസമാപ്തി കുറിക്കുമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഒരു മാസക്കാലമായി നടന്നു വരുന്ന ആഘോഷ പരിപാടികള്‍ പ്രവാസി മലയാളികള്‍ക്കിടയിലും അറബ് സമൂഹത്തിന്നിടയിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 ന് ഡോ. രജിത്കുമാറിന്റെ റിയാലിറ്റി ഷോ, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു കൊണ്ടാണ് ദുബായ് കെ.എം.സി.സി ദേശീയ ദിനഘോഷത്തിനു തുടക്കം കുറിച്ചത്. കലാ സാഹിത്യ മത്സരങ്ങളും കായിക മത്സരങ്ങളും ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഉള്‍പ്പെടെ വിവിധ മത്സര പരിപടികളും ഇതിന്റെ ഭാഗമായി നടന്നു.

pressmeet

പ്രവാസ ലോകത്തെ കലാകായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരങ്ങളെല്ലാം മികച്ച നിലവരത്തിലുള്ളതും സംസ്ഥാന സ്‌കൂള്‍ മാന്വല്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പ്രഗല്‍ഭരായ വിധി കര്‍ത്താക്കളാണ് മത്സര ഫലം നിര്‍ണ്ണയിച്ചത്. വിവിധ ജില്ലകള്‍ തമ്മിലായിരുന്നു മത്സരം. പ്രവാസികള്‍ക്കിടയില്‍ ഏറ്റവും വലിയ കലാകായിക മാമാങ്കമായാണ് ദുബായ് കെ.എം.സി.സി നടത്തുന്ന ഈ മത്സരങ്ങള്‍ അറിയപ്പെടുന്നത്. ഡിസംബര്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടി സമാപിക്കും. മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍, മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി.

തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ:എം.കെ മുനീര്‍ എം.എല്‍.എ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അടക്കം വിവിധ അറബ് നയതന്ത്ര പ്രതിനിധികളും സമൂഹ്യസാംസ്‌കാരികവ്യാവസായ പ്രമുഖരും സംബധിക്കും. തുടര്‍ന്ന് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകരായ ആസിഫ് കാപ്പാട്. ആദില്‍ അദ്ദു, യുമ്‌ന അജിന്‍ (ഇന്ത്യന്‍ ഐഡിയല്‍ സോണി ടി.വി), മില്‍ഹാജ്(പട്ടുറുമാല്‍), മുഹമ്മദ് നസീബ്(കുട്ടികുപ്പായം), അബ്ദുല്‍ ഹഖ് (റാഫി ഫെയിം), ശ്രീകുട്ടന്‍ ഹരിശ്രീ, കലാഭവന്‍ ഹമീദ്, ബൈജു എന്നിവര്‍ അണിനിരക്കുന്ന ഇശല്‍ നൈറ്റും കോമഡിഷോയും അസ്മിന്‍ മുഹമ്മദിന്റെ വയലിന്‍ വായനയും ഉണ്ടാകുമെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ പറഞ്ഞു.

English summary
KMCC to conclude the programmes of UAE International day
Please Wait while comments are loading...