കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ഡി.എന്‍.എ ടെസ്റ്റ് നിര്‍ബന്ധമാക്കി

Google Oneindia Malayalam News

കുവൈത്ത്: ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ എളുപ്പത്തില്‍ കണ്ടെത്താനും അക്രമങ്ങളിലും അപകടങ്ങളിലും പെടുന്നവരെ പെട്ടന്ന് തിരിച്ചറിയുവാനും സഹായകരമാകുമെന്ന വിലയിരുത്തലില്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഡി.എന്‍.എ ടെസ്റ്റ് നിര്‍ബന്ധമാക്കി.

കുവൈത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ നിയമമായി മാറിയതോടെ രാജ്യത്തെ 1.3 മില്യണ്‍ സ്വദേശികളുടെയും 2.9 മില്യണ്‍ വിദേശികളുടെയും ഡി.എന്‍.എ ടെസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അധിക്രതര്‍ക്ക് നിര്‍ദേശം നല്‍കി.

kuwait-map

കഴിഞ്ഞ ദിവസം കുവൈത്തിലെ ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 27 പേര്‍ മരിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. ടെസ്റ്റ് നടത്തുന്നതിനെ എതിര്‍ക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് 10,000 കുവൈത്ത് ദിനാര്‍ പിഴയും, ഒരു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും.

English summary
Kuwait just made DNA tests mandatory for all residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X