Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ പ്രവാസികള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ വിലക്ക്; കാരണം വിചിത്രം!!

കുവൈത്ത് സിറ്റി: ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. വിദേശികളില്‍ വലിയൊരു ഭാഗം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. വിദേശികളുടെ എണ്ണം കൂടി വരുന്നത് ആശങ്കയോടെ കാണുന്ന ഒരു വിഭാഗം കുവൈത്തിലുണ്ട്. വിദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവരാന്‍ കുവൈത്ത് ഭരണകൂടം നടപടി തുടങ്ങിയെന്ന വാര്‍ത്തകളും വന്നിരുന്നു. ഇതിനിടെയാണ് മറ്റൊരു പുതിയ വിവരം.

കുവൈത്തിലെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവാസികള്‍ക്ക് വിലക്കുണ്ട് എന്നാണ് വാര്‍ത്ത. റമദാന്‍ മാസത്തിലാണ് നിയന്ത്രണം വരുത്തിയിരിക്കുന്നതത്രെ. ഇതുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപങ്ങളുണ്ടെന്ന് കുവൈത്തി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിലക്കില്ല. പോലീസ് കോ-ഓപറേറ്റീവ് സൊസൈറ്റികളിലാണ് നിയന്ത്രണം.

s

റമദാന്‍ മാസത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലക്കുറവില്‍ വില്‍പ്പന പ്രഖ്യാപിച്ചിരുന്നു. ഈ അവസരം മുതലെടുക്കാന്‍ പ്രവാസികള്‍ കൂട്ടത്തോടെ എത്തുമെന്ന് കണ്ടാണ് നിയന്ത്രണം വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്തി പൗരന്മാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും വിലക്കില്ല. പോലീസ് കോ-ഓപറേറ്റീവ് സൊസൈറ്റികള്‍ക്ക് മുമ്പില്‍ ഐഡി കാര്‍ഡ് പരിശോധനയും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കാന്‍ കുവൈത്ത് ടൈംസ് കോ ഓപറേറ്റീവ് സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. റമദാന്‍ ആദ്യം മുതല്‍ പുതിയ തീരുമാനം വന്നിട്ടുണ്ടെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു. നിയമവിരുദ്ധമായ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ മേധാവി മിശ്അല്‍ അല്‍ മാനി പ്രതികരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ മാത്രമാണെങ്കില്‍ പോലും പ്രവാസികളെ തടയുന്നതോ അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോ നിയമവിരുദ്ധമാണ്. വാണിജ്യ ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണത്. മറ്റു സ്ഥാപനങ്ങളെ പോലെ വിപണി നിയമങ്ങള്‍ പാലിക്കാന്‍ അവരും ബാധ്യസ്ഥരാണെന്നും മിശ്അല്‍ അഭിപ്രായപ്പെട്ടു.

കുവൈത്ത് പൗരന്മാരെ വിദേശത്തുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലക്കിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് മിശ്അല്‍ ചോദിച്ചു. വിദേശിയോ സ്വദേശിയോ എന്നില്ല, എല്ലാവര്‍ക്കും ഏത് കടയില്‍ കയറാനും സാധനങ്ങള്‍ വാങ്ങാനും സാധിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മറിച്ചുള്ള നിയന്ത്രണങ്ങള്‍ നിയമവിരുദ്ധവും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്നും മിശ്അല്‍ വ്യക്തമാക്കി.

s

അതേസമയം, പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിഷയം വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. പുതിയ തീരുമാനത്തിനെതിരെ ചില കുവൈത്ത് പൗരന്‍മാരും രംഗത്തുവന്നു. ഇത്തരം രീതികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്തി പൗരന്‍ അലി വഹബി പറഞ്ഞു. അവശ്യ വസ്തുക്കള്‍ മതിയാവോളം ലഭിക്കുന്ന ഈ സാഹചര്യത്തില്‍ എന്തിനാണ് നിയന്ത്രണം എന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് നേരിട്ട അനുഭവം പ്രവാസിയായ നദ മാജിദ് തുറന്നുപറഞ്ഞു. സഹ്‌റയിലെ പോലീസ് കോഓപറേറ്റീവ് സൊസൈറ്റിയില്‍ തടഞ്ഞുവെന്ന് അവര്‍ പ്രതികരിച്ചു. റമദാനിന്റെ മൂന്ന് ദിവസം മുമ്പ് മുതലാണ് നിയന്ത്രണം ആരംഭിച്ചത്. കവാടത്തില്‍ തടയുകയും ഐഡി കാര്‍ഡ് ചോദിക്കുകയുമാണ്. കുവൈത്ത് പൗരന്‍മാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ എന്നിവരെ മാത്രമാണ് കടത്തിവിടുന്നതെന്നും നദ മാജിദ് പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം ആഗോളതലത്തില്‍ കുവൈത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്ന് അലി വഹബി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+