കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ ഭീകരര്‍ കുവൈത്തിനെ ആക്രമിയ്ക്കുമോ?

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഇറാഖിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അയല്‍ രാജ്യമായ കുവൈത്തില്‍ ജാഗ്രത നിദ്ദേശം. ഇറാഖില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായതിനെത്തുടര്‍ന്നാണ്. ഇറാഖിലെ ഏത് തരം പോരാട്ടവും കുവൈത്തിനെ ബാധിയ്ക്കാനിടയുണ്ടെന്ന അധികൃതരുടെ വിലയിരുത്തലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിന് പിന്നില്‍.

അതിര്‍ത്തി പ്രദേശങ്ങളിലും ചെക്‌പോസ്റ്റുകളിലും സുരക്ഷ കര്‍ശനമാക്കണമെന്ന് ഭരണാധികാരികള്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഐഎസ്‌ഐഎല്‍ പോരാട്ടം തുടരുന്ന ഇറാഖില്‍ നിന്ന സംഘര്‍ഷം കുവൈത്തിലേയ്ക്കും ബാധിയ്ക്കാനിടയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Iraq ISIL

ഇറാഖ് വിഷയത്തില്‍ കുവൈത്ത് ഇതുവരെയും ഔദ്യോഗിക നിലപാട് പരസ്യമാക്കിയിട്ടില്ല. ഇറാഖ്-കുവൈത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്‌ഫോടനം നടന്നിരുന്നു. രാജ്യത്തെ സേനയെ ക്യ്മ്പുകളില്‍ തന്നെ സജ്ജരാക്കി നിര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. വ്യോമാക്രമണത്തിന് സാധ്യതയും കല്‍പ്പിയ്ക്കുന്നുണ്ട്. അതിനാല്‍ തന്നെ വ്യോമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇറാഖിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കുവൈത്തിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹവും ശക്തമാകുമെന്ന് കരുതുന്നുണ്ട്. എന്നാല്‍ ഇറാഖിലേയ്ക്ക് കുവൈത്ത് സേനയെ അയച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഇറാഖില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവരെ സുന്നി തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോവുകയും ചെയ്തു.

English summary
Kuwait scrambles to keep out Iraq tumult – Army asked to be on ‘level 3′ alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X