കുവൈത്ത്: പരീക്ഷപ്പേടിയില്‍ ഇങ്ങനെയെല്ലാം ചെയ്യാമോ; 16കാരന് ക്യാമറ കൊടുത്ത പണി

  • Written By:
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: പരീക്ഷപ്പേടിയില്‍ സ്‌കൂളിന് തീവെച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. പരീക്ഷ മാറ്റിവയ്ക്കുന്നതിനായി സ്‌കൂളിന് തീവെച്ച 16കാരന് വിനയായത് സ്‌കൂളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കുവൈത്തിലെ ബയാനിലെ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി തന്നെയാണ് തീവച്ചത്.

സ്‌കൂളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടക്കുന്നതിനിടെ വ്യാഴാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടിയായിരുന്നു അന്നേ ദിവസം പുലര്‍ച്ചെ മുഖം മൂടി ധരിച്ചെത്തി സ്‌കൂളിന് തീവെച്ചത്. പ്രധാന അധ്യാപകന്റെ മുറിയ്ക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളും തീപിടുത്തില്‍ കത്തി നശിയ്ക്കുകയായിരുന്നു. സാധാരണ രീതിയിലുണ്ടായ തീപിടുത്തമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ മുഖം മൂടി ധരിച്ച ഒരാളെ കണ്ടുവെന്ന സ്‌കൂളിലെ കാവല്‍ക്കാരന്റെ മൊഴിയില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിപ്പിയ്ക്കുന്ന കണ്ടെത്തല്‍.

arrest


വ്യാഴാഴ്ച നടക്കാനിരുന്ന പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് പ്രിന്‍സിപ്പലിന്റെ മുറിയ്ക്ക് തീവച്ചതെന്നും 16കാരന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വ്യക്തമാക്കി. സിനാരിയോ എന്ന ഹോളിവുഡ് സിനിമയാണ് തനിയ്ക്ക് പ്രചോദനമായതെന്നും കുട്ടി വെളിപ്പെടുത്തി. എന്നാല്‍ സ്‌കൂളിലുണ്ടായ തീപിടുത്തം പരീക്ഷയെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ് പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിച്ചു.

English summary
A Kuwaiti young adult who had committed arson in a high school for boys has been arrested, Ministry of Interior (MoI) announced Friday. The accused arsonist, born in 2001, was apprehended with equipment used in the crime, Ministry of Interior security media department said in a statement.
Please Wait while comments are loading...