ഖത്തർപ്രതിസന്ധി: തുര്‍ക്കിയും കുവൈത്തും മധ്യസ്ഥതയ്ക്ക്, പ്രകോപനമരുതെന്ന് കുവൈത്ത് അമീർ

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറുമായി ഗൾഫ് മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛദിച്ചതോടെ പ്രതിസന്ധി പരഹരിക്കുന്നതിന് മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. ഗള്‍ഫ് രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന തുര്‍ക്കിയാണ് ആദ്യം ഇതേ ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയത്. ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് എല്ലാ രാഷ്ട്രങ്ങളും തയ്യാറാകണമെന്നാണ് തുർക്കിയുടെ അഭ്യർത്ഥന.

സൗദിയുൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ അവസാനിപ്പിച്ചതോടെ പ്രശ്നം പരിഹരിക്കുന്നതിനായി പാർലമെന്‍റ് അംഗങ്ങളാണ് കുവൈത്തിന്‍റെ ഇടപെടൽ തേടിക്കൊണ്ട് ഭരണ നേതൃത്തെ സമീപിച്ചിട്ടുള്ളത്. പ്രശ്സന പരിഹാരത്തിനായി അമേരിക്കയും റഷ്യയും ഇടപെടൽ നടത്തുന്നുണ്ട്.

ഖത്തറിൽ ഭക്ഷ്യ ക്ഷാമം!!

ഖത്തറിൽ ഭക്ഷ്യ ക്ഷാമം!!

സൗദിയും ബഹ്റൈനും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ച നടപടിയിൽ ആശങ്കപ്പെടാനില്ലെന്നാണ് ഖത്തർ മന്ത്രിസഭ വ്യക്തമാക്കിയത്. അയൽരാജ്യമായ സൗദി പ്രശ്നത്തെ തുടര്‍ന്ന് അതിര്‍ത്തി അടച്ചിട്ടുവെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. എന്നാൽ പാല്‍, മുട്ട, പഞ്ചസാര എന്നിങ്ങനെയുള്ള വസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്നതിനായി ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

പഞ്ചസാരയ്ക്ക് ക്ഷാമം

പഞ്ചസാരയ്ക്ക് ക്ഷാമം

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറിലേയക്കുള്ള പഞ്ചസാര കയറ്റുമതി യുഎസഇയും സൗദിയും നിർത്തി വയ്ക്കുകയായിരുന്നു.

കുവൈത്ത് മദ്യസ്ഥ ശ്രമം

കുവൈത്ത് മദ്യസ്ഥ ശ്രമം

ഗൾഫ് മേഖലയെ തന്നെ ബാധിക്കുന്ന ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് ഇടപെടണമെന്നാണ് കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങൾ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രകോപനമുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കരുതെന്ന് ഖത്തർ അമീറുമായി സംസാരിച്ച കുവൈത്ത് അമീർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തര്‍-ഇറാന്‍ബന്ധം

ഖത്തര്‍-ഇറാന്‍ബന്ധം

മേഖലയിലെ നമ്പര്‍ വണ്‍ സാമ്പത്തിക ശക്തിയാകാനുള്ള ഖത്തറിന്റെ നീക്കങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ഇറാനുമായും ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുമായും കൈകോര്‍ത്തുകൊണ്ടുള്ള നീക്കമാണ് ഖത്തര്‍ നടത്തുന്നത്.

ഖത്തറിന്റെ തന്ത്രപരമായ സ്ഥാനം

ഖത്തറിന്റെ തന്ത്രപരമായ സ്ഥാനം

ഇറാനുമായി ഖത്തര്‍ കൈകോര്‍ക്കുന്നത് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തും. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കമാന്റും ഖത്തറിലാണ്. ഇറാനും ഖത്തറും കൈകോര്‍ത്ത് ഒരു നീക്കം നടത്തുമ്പോള്‍ അമേരിക്കയും അതിനെ ആശങ്കയോടെയാണ് കാണുന്നത്.
ഖത്തറും ബഹ്‌റൈനും ഇറാനുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ഖത്തറും ബഹ്‌റൈനും റോഡ്മൂലം ബന്ധിപ്പിച്ചിട്ടുമുണ്ട്.

ഖത്തര്‍ അമീറിന്റെ അഭിനന്ദന സന്ദേശം

ഖത്തര്‍ അമീറിന്റെ അഭിനന്ദന സന്ദേശം

ഇറാന്‍ പ്രസിഡന്റായി ഹസന്‍ റുഹാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം അഭിനന്ദന സന്ദേശമയച്ച ലോകനേതാക്കളില്‍ ഒരാള്‍ ഖത്തര്‍ അമീറായിരുന്നു. കൂടാതെ ഫോണ്‍ വിളിച്ച് നേരിട്ടും അഭിനന്ദനം അറിയിച്ചു. ഇത് തന്ത്രപരമായ ഒരു നയതന്ത്രചുവടുമാറ്റമായി എല്ലാവരും കണ്ടിരുന്നു.

ഇറാനും താത്പര്യങ്ങളുണ്ട്

ഇറാനും താത്പര്യങ്ങളുണ്ട്

ഖത്തറിനൊപ്പം കുവൈത്തിനെയും കൂടെ കൂട്ടിയാല്‍ വര്‍ഷങ്ങളായുള്ള ഒറ്റപ്പെടലില്‍ നിന്നും ഇറാന് ഒരു പരിധിവരെ മോചനം കിട്ടും. ഇറാനിലെ എണ്ണ സന്പത്തും വാതക പൈപ്പ് ലൈനുകളും അതുമായി ബന്ധപ്പെട്ട കയറ്റുമതികളും ഖത്തറിന് മുന്നില്‍ തുറന്നുവെയ്ക്കുന്നത് ഒരു പുതിയ ലോകം തന്നെയാണ്.

English summary
Kuwait and Turkey to mediate Qatar crisis with Gulf countries.
Please Wait while comments are loading...