കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് വിഷയത്തില്‍ നിയമ നിര്‍മ്മാണമോ കോടതി ഇടപെടലുകളോ പ്രായോഗികമായ പരിഹാരമല്ല: എംഎം അക്ബര്‍

Google Oneindia Malayalam News

ദുബായ്: അസമത്വവും അരാജകത്വവും ക്രൂരതകളും വംശഹത്യയും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്നത് മനുഷ്യന് അവന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ച് അവബോധം നഷ്ടപ്പെട്ടതിനാലാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും ഗ്രന്ഥകാരനും വാഗ്മിയുമായ എം.എം. അക്ബര്‍ അഭിപ്രായപ്പെട്ടു.

ദുബായ് മതകാര്യ വകുപ്പ് റാഷിദ് ബിന്‍ മുഹമ്മദ് ഫാമിളി ഗാതറിംഗില്‍ അല്‍ മനാര്‍ ഇസ്ലാമിക് സെന്ററുമായി ചേര്‍ന്നു സംഘടിപ്പിച്ച പരിപാടിയില്‍ 'ജീവിതലക്ഷ്യം' എന്ന വിഷയത്തില്‍ പൊതുപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിറിയയിലെ അലെപ്പോയിലും മ്യാന്മറിലെ രോഹിങ്ക്യോയിലും അതെമണ്ണില്‍ ജനിച്ചുവളര്‍ന്ന പച്ചമനുഷ്യരെ ജീവനോടെ ചുട്ടുകൊല്ലുകയും അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കുകയും മാരകമായ ബോംബുകള്‍ വര്‍ഷിച്ച് തുടച്ചു നീക്കകയും ചെയ്യുന്നത് കണ്ട് ലോകം വിറങ്ങലിച്ചുനില്‍ക്കുന്നു. ഒരുവശത്ത് ഓരോ 4 സെക്കന്റിലും ഒരാള്‍വീതം ലോകത്ത് പട്ടിണികൊണ്ട് മരിക്കുമ്പോള്‍ മറുവശത്ത് 40 ശതമാനം ഭക്ഷണം മനുഷ്യര്‍ പാഴാക്കിക്കളയുന്നു.

mmakbarspeeksatzayedbinmohamedfamilygathering

ഒരുവശത്ത് ദാരിദ്ര്യം കൊടികുത്തിവാഴുമ്പോള്‍ മറുവശത്ത് പൊണ്ണത്തടി കുറക്കാന്‍ കോടികള്‍ ചിലവഴിക്കുന്നു. രാജ്യഖജനാവില്‍നിന്ന് വ്യക്തിഗത സുരക്ഷയ്ക്ക് കോടികള്‍ ചിലവഴിക്കുമ്പോള്‍ മറുവശത്ത് ലക്ഷക്കണക്കിന് ജനങ്ങളെ തങ്ങളുടെ പൌരന്മാരല്ലെന്നുപറഞ്ഞു നാടുകടത്തുകയും ബോംബുകള്‍ വര്‍ഷിച്ചുതുടച്ചുനീക്കാനും ശ്രമിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ വാര്‍ധക്യവും മരണവുമില്ലാത്ത ജീവിതത്തിനുവേണ്ടി മനുഷ്യര്‍ കോടികള്‍ ചിലവഴിക്കുന്നു.

ഒരുനേരത്തെ ഭക്ഷണത്തിന് ജനങ്ങള്‍ നാല്‍ക്കാലികളോട് പോലും കടിപിടി കൂടുമ്പോള്‍ നമ്മുടെ നാട്ടില്‍പോലും വിവാഹമാമാംഗം നടത്തി ഭക്ഷണം ധൂര്‍ത്തടിക്കുന്നു. രണ്ട് കൂട്ടരും ഈ ജീവിതം കൊണ്ട് എന്തുനേടിയെന്നുള്ള പ്രസക്തമായ ചോദ്യത്തെ ആധുനിക സമൂഹം നേരിടേണ്ടതുണ്ട്. തിന്നുകയും കുടിക്കുക്കയും ആനന്ദിക്കുകയും ചെയ്യുന്നതിനപ്പുറത്തെക്ക് നമ്മുടെ ജീവിതവീക്ഷണം വളര്‍ന്നുവോ എന്ന് സമൂഹം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mmakbarzayedbinmohamedaudience1

മുത്തലാഖ് വിഷയത്തില്‍ നിയമ നിര്‍മ്മാണമോ കോടതി ഇടപെടലുകളോ പ്രായോഗികമായ പരിഹാരമല്ലെന്നും അവയത്രയും മുസ്ലിം സ്ത്രീകള്‍ക്ക് പീഡനമായി മാറുകയാണ് ചെയ്യുക എന്നും ഇതിന്റെ മറവില്‍ ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നിഗൂഡ ശ്രമമുള്ളതു കൊണ്ടാണ് മുഴുവന്‍ മുസ്ലിം സംഘടനകളും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതെന്നും, ആദര്‍ശപരമായ ഭിന്നതയില്ലാത്ത മതസംഘടനകള്‍ ഒരുമിക്കേണ്ട സമയമാണിതെന്നും മുജാഹിദ് പ്രസ്ഥാനം ഇക്കാര്യത്തില്‍ മാതൃകയാണെന്നും പൊതുപ്രശ്‌നങ്ങളില്‍ മുഴുവന്‍ മുസ്ലിം സംഘടനകളും ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖവാനീജ് സായിദ് ബിന്‍ മുഹമ്മദ് ഗാതറിംഗ് പാര്‍ക്കിലെ വിശാലമായ ഗ്രൗണ്ടില്‍ യു.എ.ഇയുടെ വിവിധഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനു ജനങ്ങളാണ് പ്രഭാഷണം ശ്രവിക്കാനായി എത്തിച്ചേര്‍ന്നത്. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ വി.കെ. സകരിയ്യ പരിപാടി നിയന്ത്രിച്ചു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജന. സിക്രട്ടറി സി.ടി. ബഷീര്‍, വൈസ് പ്രസിഡണ്ടുമാരായ ഹുസൈന്‍ കക്കാട്, അബ്ദുറഹിമാന്‍ ചീക്കുന്ന്, സിക്രട്ടറി അബ്ദുല്‍ന്നസീര്‍ പി.എ., എ.ടി.പി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

English summary
M M Akbar speeks about muthalaq at Zayed bin Mohamed family gathering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X