കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ഇന്ത്യന്‍ തടവുകാര്‍ക്ക് യുഎഇ ജയില്‍ മതി

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഇന്ത്യയും-യുഎഇയും തമ്മിലുണ്ടായ ധാരണ പ്രകാരം യുഎയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് അവരുടെ ശിക്ഷ സ്വന്തം നാട്ടിലെ ജയിലിലും അനുഭവിച്ച് തീര്‍ക്കാം. എന്നാല്‍ ഏറ്റവും രസകരകമായ വസ്തുത ഇന്ത്യക്കാര്‍ക്കൊന്നും യുഎഇ ജയില്‍ വിട്ട് ഇന്ത്യയിലേയ്ക്ക് വരാന്‍ താത്പര്യമില്ലെന്നതാണ്. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിപി സീതാറാം ആണ് ഇക്കാര്യം പറഞ്ഞത്.

ജയിലുകളില്‍ നിന്ന് നാട്ടില്‍ ശിക്ഷ അുഭവിയ്ക്കാന്‍ താത്പര്യമുള്ള ഇന്ത്യക്കാരുടെ അപേക്ഷകള്‍ തന്നെ വളരെ കുറവാണ്. ഇത് വരെ ആകെ ലഭിച്ചത് 120 അപേക്ഷകള്‍ മാത്രം. അതായത് ഇന്ത്യന്‍ തടവുകാരുടെ വെറും 10 ശതമാനം മാത്രം. എന്താണ് ഇതിന് കാരണമെന്നോ യുിഎഇ ജയിലുകളിലെ മെച്ചപ്പെട്ട സൗകര്യങ്ങള്‍

പിന്നെ നാട്ടിലെത്തി ശിക്ഷ അനുഭവിയ്ക്കുന്നത് ബന്ധുക്കളും നാട്ടുകാരും അറഖിയുമെന്നുള്ള പ്രവാസിയുടെ ചിന്തയുമാണ് അവരെ യുഎഇയില്‍ തന്നെ ശിക്ഷ അുഭവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.രാജ്യത്തെ ജയിലുകളെപ്പറ്റി ഇന്ത്യന്‍ തടവുകാര്‍ക്ക് നല്ല അഭിപ്രായമാണെന്നും അംബാസിഡര്‍ പറഞ്ഞു. 60 ഓളം തടവ്പുള്ളികളുമായി അദ്ദേഹം സംസാരിച്ചിരുന്നു. യുഎഇയിലെ ഇന്ത്യക്കാരോട് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിയ്ക്കാനും സീതാറാം ആവശ്യപ്പെട്ടു.

English summary
Majority prefer to complete their sentences in the Emirates because of better facilities or because they want to hide their punishments from families back home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X