മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍!!! കാരണം ഇതാണ്..അവരെ കുടുക്കിയത്!!

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: ഏജന്റുമാരുടെ വഞ്ചനയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള മൂന്നു നഴ്‌സുമാര്‍ ജിദ്ദ ജയിലിലായി. കഴിഞ്ഞ മൂന്നു മാസമായി ജയിലിലുള്ള ഇവരെ എങ്ങനെ പുറത്തു കൊണ്ടുവരുമെന്നുള്ള ആശങ്കയിലാണ് വീട്ടുകാര്‍.
ഏജന്റുമാരാണ് ഈ നഴ്‌സുമാരെ ചതിച്ചത്. ഇവര്‍ നല്‍കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരാണ് ഇപ്പോള്‍ അഴിക്കുള്ളിലായത്.

ആര്‍എഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലയ്ക്കു പിന്നില്‍ അവര്‍!! മൂന്നു പേര്‍ വലയില്‍!!! ഇനിയുമുണ്ട്.....

രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാൻ റിസർവ്വ് ബാങ്ക് നിർദ്ദേശം: അനിശ്ചിത കാലത്തേക്ക് അടച്ചിടും!!

കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ജിദ്ദയിലെ ജയിലില്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഇവര്‍ ജിദ്ദയിലെ തായിഫ് ജയിലില്‍ തന്നെയാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ സൗദിയിലേക്കു പോയത്.

1

സൗദി അറേബ്യേയുടെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണ് മൂന്നു പേരും ജോലി തേടിയത്. നാട്ടില്‍ നിന്നുള്ള സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണ് മൂന്നു പേര്‍ക്കും തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോലിക്കു കയറിയ ശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഇതു വ്യാജനാണെന്നു അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

2

സൗദി പൊതുമാപ്പ് ആനൂകൂല്യം മുതലെടുത്ത് നാട്ടിലേക്ക് തിരിച്ചുവരാന്‍ മൂന്നു പേരും ശ്രമം നടത്തിയിരുന്നു. പക്ഷെ കേസുള്ളതിനാല്‍ ആഈ നീക്കവും പരാജയപ്പെട്ടു. നഴ്‌സുമാരുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

English summary
Malayalee nurses in jiddah jail for past three months.
Please Wait while comments are loading...