ഒരുമിച്ച് ജീവിച്ചത് കഷ്ടിച്ച് ഒരു മാസം; പ്രിയതമന് അരികിലേക്ക് പോകാനിരിക്കെ ദുരന്തം, മൃതദേഹം നാട്ടിലെത്തിക്കും
റിയാദ്: സൗദിയിലെ നജ്‌റാനില്‍ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കും. സാമൂഹിക പ്രവര്‍ത്തകരും നഴ്‌സുമാരും യുഎന്‍എ സൗദി നേതൃത്വവും ഇതിനുള്ള നടപടികളിലാണ്. നജ്‌റാനിലെ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സുമാരായ കോട്ടയം കുഴിമറ്റം സ്വദേശിനി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം അവണാകുഴി സ്വദേശി അശ്വതി വിജയന്‍ എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മലയാളി നഴ്‌സുമാരായ സ്‌നേഹ, റിന്‍സി എന്നിവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഡ്രൈവര്‍ മലയാളിയായ അജിത് നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്. അജിത് ഓടിച്ചിരുന്ന വാഹനത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു നാല് നഴ്‌സുമാരും. ഇവരുടെ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം.
ഷിന്‍സിയുടെ ഭര്‍ത്താവ് ബിജോ കുര്യന്‍ ബഹ്‌റൈനില്‍ നഴ്‌സാണ്. കഴിഞ്ഞ ജനുവരി 24നായിരുന്നു ഇരുവരുടെയും വിവാഹം. ഫെബ്രുവരി 17ന് ഇരുവരും ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു. ഷിന്‍സിക്ക് ബഹ്‌റൈനില്‍ ജോലി ശരിയായിരുന്നു. തുടര്‍ന്ന് സൗദിയിലെ ജോലി രാജിവച്ചുവെന്ന് ഷിന്‍സി നാട്ടിലുള്ളവരെ അറിയിക്കുകയും ചെയ്തു. ബഹ്‌റൈനിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.
Recommended Video
ബിജോയും ഷിന്‍സിയും ഒരുമിച്ചാണ് പഠിച്ചത്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ശേഷം ഒരു മാസം തികച്ച് ഒരുമിച്ച് ജീവിച്ചില്ല. ബഹ്‌റൈനില്‍ രണ്ടു പേര്‍ക്കും ഒരിടത്ത് ജോലിയാകുന്നതോടെ പുതുജീവിതത്തിലേക്ക് കടക്കാനിരിക്കുകയായിരുന്നു ബിജോയും ഷിന്‍സിയും. ഇതിനിടെയാണ് അപകടം.
'അതുല്യ' സൗന്ദര്യം; തെന്നിന്ത്യൻ നായികയുടെ ഗ്ലാമറസ് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications