കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപിറവി ആഘോഷത്തിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു

Google Oneindia Malayalam News

ബഹറിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സ് കേരളപിറവി ആഘോഷത്തിന്റെ സുഖമമായ നടത്തിപ്പിന്നായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു . നവംബര്‍ 3,4 തീയ്യതികളിലായി നടത്തുന്ന പരിപാടികളുടെ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ആയി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സ് മുന്‍ ചെയര്‍മാന്‍ ശ്രീ. വി.വി. മോഹനനെ തെരഞ്ഞെടുത്തു ,ജോയിന്റ് കണ്‍വീനറായി ശ്രീ. ജോണ്‍സന്‍ ദേവസ്സിയെയും, പ്രോഗ്രാം കണ്‍വീനറായി ശ്രീ. സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, ചിത്രരചനാവിഭാഗം കണ്‍വീനറായി ശ്രീ. കെ.എം തോമസിനേയും എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ മൂന്നിന് മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ 'വര്‍ണ്ണം 2016' എന്ന പേരില്‍ വിദൃാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്താന്‍ തീരുമാനിച്ചു. മാഹൂസ് ഗ്‌ളോബല്‍ ഇന്‍സ്റ്റിറ്റൃൂട്ടില്‍ വെച്ച് നടത്തുന്ന മത്സരങ്ങളില്‍ 5 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പെയിന്റിങ്ങും, 5 മുതല്‍ 8 വയസ്സ് വരെയും 9 മുതല്‍ 13 വയസ്സ് വരെയും, 14 മുതല്‍ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികള്‍ക്കായി പ്രതേൃക വിഭാഗങ്ങളിലായി ചിത്രരചനാ മത്സരവും നടത്തും. പങ്കെടുക്കാനാഗ്രഹിക്കന്നവര്‍ ഷൈലാദേവി 38840658 , സതി വിശ്വനാഥ് 33394050 എന്ന നമ്പരുകളില്‍ ബന്ധപ്പെട്ടു പേര് രെജിസ്ടര്‍ ചെയ്യേണ്ടതാണ്.

bahrain-map

നാലാം തീയ്യതി വെള്ളിയാ്ച വൈകിട്ട് അധ്‌ലിയ ബാന്‍ സാന്‍ തായ് ഹാളില്‍ വച്ച് നടക്കുന്ന കേരളപ്പിറവി ആഘോഷ പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കും ദമ്പതികള്‍ക്കുമായി പരമ്പരാഗത വേഷ മല്‍സരം സംഘടിപ്പിക്കും. കേരളത്തനിമയുള്ള വേഷവിധാനത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്കും, ദമ്പതികള്‍ക്കും ഒന്ന്, രണ്ട്, മൂന്ന് സഥാനങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. മല്‍സരിക്കുന്ന എല്ലാവര്‍ക്കും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കന്നവര്‍ ജൂലിയറ്റ് 39381216. ജയശ്രീ സോമനാഥ് 39543077 എന്ന നമ്പരുകളില്‍ ബന്ധപ്പെട്ടു പേര് രെജിസ്ടര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് നടക്കുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സ് വനിതാവിംഗിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാന്‍ കേരളത്തിലെ സാമൂഹൃ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധികുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരളത്തനിമയിലുള്ള വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. വിശദവിവരങ്ങള്‍ക്ക് എഫ് എം ഫൈസല്‍ 36799019, മൃദുല ബാലചന്ദ്രന്‍ 39372322 ബന്ധപ്പെടുക.

യോഗത്തില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സ് സെക്രട്ടറി ജോഷ്വ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സേവിമാത്തുണ്ണി അദ്ധൃക്ഷത വഹിച്ചു. ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ ആഘോഷപരിപാടികളെ കുറിച്ച് വിശദകരിച്ചു. ട്രഷറര്‍ ഉണ്ണികൃഷ്ണന്‍, എ.എസ്. ജോസ്, സതീഷ് മുതലയില്‍, എഫ്.എം.ഫൈസല്‍, ജേൃാതിഷ് പണിക്കര്‍, ജഗത്കൃഷ്ണകുമാര്‍, ഷൈനി നിതൃന്‍, മൃദുലബാലചന്ദ്രന്‍, ജയശ്രീ സോമനാഥ്, ഷൈലജ, ഷീബാ രാജേഷ്, ജയ ഉണ്ണികൃഷ്ണന്‍ ബിജുമലയില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

English summary
Bahrain World Malayali Council planning different committees for the function of Kerala Piravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X