കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചെടുത്തോ? 130 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി

Google Oneindia Malayalam News

റിയാദ്: ഹൂത്തി വിമതരുടെ ഷെല്‍ ആക്രമണത്തെത്തുടര്‍ന്ന് സൗദിയില്‍ നിന്നും മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ആക്രമണം രൂക്ഷമായ തെക്കന്‍ സൗദിയില്‍ നിന്നാണ് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയത്. ജിസാന്‍ സാനന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്നവരായിരുന്നു നഴ്‌സുമാര്‍.

മറ്റൊരു ആശുപത്രിയിലേക്ക്

മറ്റൊരു ആശുപത്രിയിലേക്ക്

രക്ഷപ്പെടുത്തിയ നഴസുമാരെ സൗദി മന്ത്രാലയത്തിന് കീഴിലുള്ള കിങ് ഫഹദ് ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. തെക്കന്‍ സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ കൊട്ടിയം സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടിരുന്നു.

ഭീതിയോടെ

ഭീതിയോടെ

മേഖലയിലെ അക്രമങ്ങളില്‍ ഭയചകിതരായ നഴ്‌സുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചിരുന്നു.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് നഴസുമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്.

സത്യമാണോ?

സത്യമാണോ?

ജിസാനില്‍ ഹൂത്തി വിമതര്‍ അതിരൂക്ഷമായ ഷെല്ലാക്രമണമാണ് നടത്തുന്നത്. ജിസാന്‍ പ്രവിശ്യയുടെ ഏറിയ പങ്കും വിമതര്‍ പിടിച്ചെടുത്തുവെന്ന് പോലും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൗദിയുെ സൈന്യം ശക്തമായതിനാല്‍ തന്നെ ഇത്തരം റിപ്പോര്‍ട്ടുകള്‍ വെറും വ്യാജ പ്രചാരണം മാത്രമാകാനാണ് സാധ്യത.

English summary
Malayali Nurses rescued from shell attack in Jizan Province
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X