കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ പരിചരണത്തിനായി മലയാളി സഹായം തേടുന്നു

Google Oneindia Malayalam News

അജ്മാന്‍: കുഞ്ഞിന്റെ ആശുപത്രി ചെലവിനുള്ള പണത്തിനായി പരക്കം പായുകയാണ് കോഴിക്കോട് കടലുണ്ടി സ്വദേശിയായ ബിജു. ഭാര്യ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ഫുജൈറയില്‍ ആശുപത്രിയിലാകുന്നത്. ആശുപത്രി അധിക്രതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പിന്നീട് അജ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇവിടെ വെച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ നവജാത ശിശുക്കള്‍ക്കായുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഉപകരണ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഏതാണ്ട് 3000 ലധികം ദിര്‍ഹം ദിവസവും ചികിത്സക്കായി വേണമെന്നാണ് ബിജുവിനോട് ആശുപത്രി അധിക്രതര്‍ പറഞ്ഞിരിക്കുന്നത്.

xnewborn

ഇത്രയും ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് താന്‍ ഓരോ ദിവസവും കഴിഞ്ഞ് കൂടുന്നതെന്ന് ബിജു വണ്‍ ഇന്ത്യയോട് പറഞ്ഞു. ഏതാണ്ട് രണ്ട് മാസത്തോളം ഇതേ രീതിയില്‍ കുഞ്ഞിനെ പരിചരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഭാര്യയുടെ ചികിത്സയ്ക്കു വേണ്ടി നല്ലൊരു തുക ഇതിനകം ചിലവഴിച്ചു കഴിഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും പണം അടക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.

സാവകാശം ചോദിച്ചെങ്കിലും കൂടുതല്‍ താമസിപ്പിക്കാന്‍ പറ്റില്ല എന്നാണ് ആശുപത്രി അധിക്രതരുടെ ഭാഗത്ത് നിന്നും കിട്ടിയ മറുപടി. അതിനിടയില്‍ ഉണ്ടായിരുന്ന ജോലിയും പോയി. കരുണ വറ്റാത്ത സുമനസ്സരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ബിജുവും കുടുംബവും. ലോകം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു കുഞ്ഞ് ജീവന്‍ നിറമുള്ള ഭൂമിയും, ജന്മം നല്‍കിയ മാതാപിതാക്കളെയും കണ്‍നിറഞ്ഞ് കാണാന്‍ ജീവനു വേണ്ടി കേഴുകയാണ്. ബിജുവിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 00971558740655 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Malayali Parents seek help for their new born baby at Fujairah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X