കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാണവായു നല്‍കി ഭാര്യയെ രക്ഷിച്ച ശേഷമായിരുന്നു പ്രവാസി മലയാളി ഹജ്ജിനിടെ മരിച്ചത്

Google Oneindia Malayalam News

റിയാദ്: പുണ്യ ഭൂമിയായ മക്കയില്‍ മരിയ്ക്കുക ഏറെ പുണ്യമായാണ് വിശ്വാസികള്‍ കണക്കാക്കു. അതും ഹജ്ജ് കര്‍മ്മത്തിനിടെ മരണപ്പെടുന്നത്. മക്കയില്‍ മരിച്ച ചേലമ്പ്ര സ്വദേശിയായ അബ്ദു റഹിമാന്‍ (51) മരണത്തിന് കീഴടങ്ങും മുമ്പ് തന്റെ ഭാര്യയുടെ ജീവന്‍ രക്ഷിച്ചു. പ്രാണവായു പകുത്തു നല്‍കി ഭാര്യയെ ജീവിത്തിലേയ്ക്ക് തിരികെയെത്തിച്ച ശേഷമാണ് അദ്ദേഹം മരണപ്പെട്ടത്.

അബ്ദു റഹിമാന്റെ ഭാര്യയായ സുലൈഖ (43) മദീനയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു. കല്ലേറ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സുലൈഖ വീഴുകയായിരുന്നു. തിരക്കില്‍പ്പെട്ട ഇവരുടെ ബോധം മറഞ്ഞു. സുലൈഖയെ താങ്ങിയെടുത്ത് കൃത്രിമ ശ്വാസം നല്‍കി മറ്റൊരിടത്തേയ്ക്ക മാറാന്‍ ശ്രമിയ്ക്കുന്നതിനിടെ അബ്ദു റഹിമാനും സുലൈഖയും ഒരുമിച്ച് വീഴുകയായിരുന്നു. സുലൈഖ പരിക്കുകളോടെ രക്ഷപ്പെടുകയും അബ്ദു റഹിമാന്‍ മരിയ്ക്കുകയുമായിരുന്നു. അബ്ദു റഹിമാന്റെ സഹോദരിയുടെ മകന്‍ മിനായില്‍ എത്തിയ ശേഷമാണ് ഈ സംഭവങ്ങളൊക്കെ വീട്ടില്‍ അറിയുന്നത്.

haj

അബ്ദു റഹിമാന്റെ പരേതരായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ ്ദമ്പതിമാര്‍ രണ്ടാം തവണ ഹജ്ജിന് പോയത്. കഴിഞ്ഞ 25 വര്‍ഷമായ റിയാദ് ന്യൂ സനയ്യ അല്‍ മുഹൈദിബ് വുഡ് ഇന്‍ഡസ്ട്രീസില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ മകന്റെ കല്യാണത്തിന് വേണ്ടി നാട്ടിലേയ്ക്ക് മടങ്ങാനിരിയ്‌ക്കെയാണ ്മരണം തട്ടിയെടുത്തത്. സുലൈഖ മാസങ്ങള്‍ക്ക് മുമ്പാണ് റിയാദിലേയ്ക്ക് പോയത്.

English summary
Haj stampede: Malayali saved wife's life before his death .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X