കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കൂട്ടായ്മയില്‍ ദുബായില്‍ മലയാളി ഹോട്ടലൊരുങ്ങുന്നു

  • By Gokul
Google Oneindia Malayalam News

ദുബായ്: ഭര്‍ത്താക്കന്മാരും കുട്ടികളും രാവിലെ വീടുവിട്ടാല്‍ ടെലിവിഷന്റെ മുന്നിലും ഫേസ്ബുക്കിന്റെ മുന്നിലുമൊക്കെ സമയംകൊല്ലുന്ന ദുബായിലെ മലയാളി വീട്ടമ്മമാര്‍ ചേര്‍ന്ന് ഹോട്ടല്‍ വ്യാപാരം യാഥാര്‍ത്ഥ്യമാക്കുന്നു. ഖിസൈസില്‍ ഡമാസ്‌കസ് സ്ട്രീറ്റില്‍ മുപ്പതോളം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഡിസംബര്‍ ആദ്യവാരം ഹോട്ടല്‍ ആരംഭിക്കുന്നത്.

കേരളത്തിന്റെ നാളികേരവും നദികളും ചേര്‍ത്ത് 'കൊക്കോറിവ' എന്നു പേരിട്ടിരിക്കുന്ന ഹോട്ടല്‍ ദുബായിലെ ഏറ്റവും വലിയ മലയാളി ഹോട്ടലുകളിലൊന്നാകുമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. 7000 ചതുരശ്ര അടിയിലുള്ള റസ്‌റ്റോറന്റില്‍ എല്ലാ ജോലികളുടെയും മേല്‍നോട്ടം സ്ത്രീകളായിരിക്കുമെങ്കിലും സഹായികളായി പുരുഷന്മാരുമുണ്ടാകും.

women-working

നൂറോളം പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടിഹാള്‍ കൂടാതെ 200 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യങ്ങളും ഹോട്ടലിലുണ്ട്. മലയാളികളുടെ തനതു വിഭവങ്ങള്‍തന്നെയായിരിക്കും ഹോട്ടലില്‍ പ്രധാന്യം. വിദേശികള്‍ ധാരാളം എത്തുന്ന സ്ഥലമായമാതിനാല്‍ വിദേശ ഭക്ഷണവും ലഭ്യമാക്കുമെന്ന് അണിയക്കാര്‍ പറയുന്നു.

10,000 ദിര്‍ഹം ആണ് ഒരു ഷെയറിന്റെ വില. തങ്ങളാലാകുന്നവിധം ഒരാള്‍തന്നെ പതിനഞ്ചോളം ഓഹരികള്‍ എടുത്തവരുമുണ്ട്. ഒട്ടേറെപേര്‍ ഓഹരികള്‍ക്കായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും തത്കാലം കൂടുതല്‍ പേരെ അംഗങ്ങളാക്കേണ്ടെന്നാണ് തീരുമാനം. പത്തുപേരടുങ്ങന്ന എക്‌സിക്യുട്ടീവ് ബോര്‍ഡാണ് ഹോട്ടലിന് നേതൃത്വം നല്‍കുക. ഡോക്ടറും വക്കീലുമടക്കം ഉന്നത വിദ്യാഭ്യാസം നേടിയശേഷം വീട്ടമ്മമാരായി കഴിയുന്നവരാണ് സംരഭമെന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

English summary
Malayali women opening hotel in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X