Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്ക് സമ്മാനമായി മലയാളികളുടെ വീഡിയോ ആല്‍ബങ്ങള്‍

ദുബായ്: രാജ്യം 44ാമത് ദേശീയദിനാഘോഷത്തിന്റെ പൊലിമയിലാണ്. അന്നം തരുന്ന നാടിന്റെ ആഘോഷങ്ങളില്‍ എല്ലാം മറന്ന് ഒത്തുച്ചേരുകയാണ് മലയാളികള്‍. തൊഴിലാളി മുതലാളി ബന്ധമെല്ലാം മാറ്റി നിര്‍ത്തി എമറാത്തികളും സാധാരണക്കാരും തോളോട് തോള്‍ ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത്.

ലേബര്‍ ക്യാമ്പുകളും ജോലി സ്ഥലങ്ങളും കൊടിമരങ്ങളും വര്‍ണ്ണ ദീപങ്ങളാലും അലങ്കരിച്ചാണ് വിദേശികളായ തൊഴിലാളികള്‍ ദേശീയദിനാഘോഷങ്ങളില്‍ പങ്കാളിയാവുന്നത്.യുഎഇ യെയും, സ്വദേശികളെയും ഇവര്‍ നല്‍കിയ സൗകര്യങ്ങളെയും പ്രകീര്‍ത്തിച്ച് നിരവധി വീഡിയോ ആല്‍ബങ്ങളാണ് മലയാളികളുടെ വകയായി പുറത്തിറങ്ങിയിരിക്കുന്നത്.

കണ്ണൂര്‍ മടക്കര സ്വദേശി ഇഖ്ബാല്‍ തയ്യാറാക്കിയ മാപ്പിളപ്പാട്ട് രൂപത്തിലുള്ള വീഡിയോ ആല്‍ബം ഇതിനകം സ്വദേശികളുടെ ശ്രദ്ദ പിടിച്ചുപറ്റി. റൂഹുല്‍ ഇത്തിഹാദി എന്നു തുടങ്ങുന്ന ഗാനത്തില്‍ മലയാളത്തിലും വരികളുണ്ട്. കഴിഞ്ഞ വര്‍ഷവും ഇഖ്ബാല്‍ ഇത്തരത്തില്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അല്‍ബം നിര്‍മ്മിച്ചിരുന്നു. അതും യൂട്യൂബില്‍ ഹിറ്റായിരുന്നു.

മലയാളിയായ മായ വീനസ് നിര്‍മ്മിച്ച യാ ബിലാദി എന്ന ആല്‍ബവും യൂട്യൂബില്‍ ഹിറ്റായി മുന്നേറുകയാണ്. ദുബായിലെ ബിസിനസ്സുകാരനായ ഗഫൂര്‍ പാടി അഭിനയിച്ച അറബിക് ഭാഷയിലുള്ള ആല്‍ബവും സ്വദേശികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

ഇ സതീഷ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ നേത്യത്വത്തിലുള്ള സംഘം നിര്‍മ്മിച്ച ഖുല്ലുനാ ഇമറാത്തി എന്ന വീഡിയോ ആല്‍ബം നിര്‍മ്മാണത്തിലും പുതുമയിലും വിത്യസ്തത പുലര്‍ത്തുന്നുണ്ട്.

നിരവധി ഭാഷയിലുള്ള വരികളിലൂടെ കടന്നു പോകുന്ന വീഡിയോ ആല്‍ബത്തില്‍ യുഎഇ ലെ പ്രമുഖ കലാകാരന്മാര്‍ അണിനിരന്നിട്ടുണ്ട്. ഏതായാലും വിദേശികളെ സ്വന്തം കൂടപ്പിറപ്പായി കാണുന്ന സ്വദേശികള്‍ക്കുള്ള സമ്മാനമായാണ് പലരും ഇത്തരത്തിലുള്ള വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+