കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ വിസയില്‍ ഇനി കുടുംബങ്ങള്‍ക്ക് പറക്കാം

  • By Sruthi K M
Google Oneindia Malayalam News

അബുദാബി: വിവാഹിത ആയ സ്ത്രീകള്‍ക്ക് മാത്രം ഇനി കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. യുഎഇയുടെ എമിഗ്രേഷന്‍ നിയമ പ്രകാരം വിവാഹിതയായ സ്ത്രീകള്‍ക്ക് മാത്രമേ ആളുകളെ സ്‌പേണ്‍സര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അവര്‍ക്ക് 10,000 ദിര്‍ഹം ശമ്പളവും വേണം. പുതിയ നിയമപ്രകാരം രണ്ട് തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൂറിസ്റ്റ് വിസയും, റസിഡന്‍സ് വിസയും.

റസിഡന്‍സ് വിസ രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയുന്നത് യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കും രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ബിസ്‌നസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മാത്രമാണ്. കുടുംബാംഗങ്ങള്‍ക്കും വിസ അനുവദിക്കും. ഭാര്യ, ഭര്‍ത്താവ് ,കുട്ടികള്‍ മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് റസിഡന്‍സ് വിസ അനുവദിക്കുക. യുഎഇയില്‍ 3000 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്ന വ്യക്തിക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം.

uae-goldenvisa

താമസ സൗകര്യം ഉള്‍പ്പെടെ ലഭിക്കുന്നതാണ്. താമസ സൗകര്യം ഇല്ലാത്ത ഒരാള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ 4000 ദിര്‍ഹം ശമ്പളം ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ സ്‌പോണ്‍സറുടെ ചുമതലയില്‍ താമസ സൗകര്യം ഒരുക്കേണ്ടതാണ്. ഒരു വനിതയ്ക്ക് അവരുടെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മാസം 10,000 ദിര്‍ഹം ശമ്പളത്തോടൊപ്പം അവര്‍ക്കൊരു ഡിഗ്രി സര്‍ട്ടിഫിക്കേറ്റും അനിവാര്യമാണ്.

ഭര്‍ത്താവിന്റെയോ പിതാവിന്റെയും സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിയിരിക്കുന്ന വനിതയ്ക്ക് അവരുടെ എതിര്‍പ്പില്ലെങ്കില്‍ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അതേസമയം, ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിയിരിക്കുന്ന പുരുഷന് ഇത് അനുവദിനീയമല്ല. ജോലി ചെയ്യാന്‍ താത്പ്പര്യമുള്ള ആള്‍ സ്വന്തം പേരില്‍ എംപ്ലോയിമെന്റ് വിസ എടുക്കേണ്ടതാണ്.

English summary
Married women can sponsor family in UAE under the UAE immigration law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X