ദുബായില്‍ പുതിയ സഫാരി പാര്‍ക്ക്

പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമായിട്ടാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത്. 119 ഹെക്ടറിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം. സഫാരി പാര്‍ക്ക്, അറേബ്യന്‍ വില്ലേജ്, മൃഗശാല, ആഫ്രിയ്ക്കന്‍ വില്ലേജ്. ശലഭ പര്‍ക്ക്, ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍, റിസോര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ക്ക്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ത്തോളം മൃഗങ്ങളെ പാര്‍ക്കില്‍ എത്തിയ്ക്കും. സൗരോര്‍ജത്തില്‍ നിന്നും വൈദ്യതുതി ഉത്പാദിപ്പിച്ചായിരിയ്ക്കും പാര്‍ക്ക് പ്രവര്‍ത്തിയ്ക്കുക. പാര്‍ക്കിനകത്ത് ഗതാഗത സൗകര്യം ഉണ്ടായിരിയ്ക്കും.
ജുമെരിയയെക്കാളും 80 ഇരട്ടി വലുപ്പമുള്ള പാര്‍ക്കാണ് പുതുതായി നിര്‍മ്മിയ്ക്കുന്നത്. 1965 ലാണ് ജുമെരിയയിലെ പാര്‍ക്ക് നിര്‍മ്മിച്ചത്. പുതിയ പാര്‍ക്കില്‍ നിന്നും വര്‍ഷം 280,000 ദിര്‍ഹം സമ്പാദിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications