മെഡ്‌കെയര്‍ ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജാ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഷാര്‍ജയിലെ ഏറ്റവും പുതിയ മെഡ് കെയര്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജാ ഉപ ഭരണാധികാരി ഷൈഖ് അബ്ദുളളാ ബിന്‍ സാലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സന്നിഹിതനായിരുന്നു. ഷാര്‍ജാ കിംഗ് ഫൈസല്‍ സ്ട്രീറ്റില്‍ അല്‍ ഖാസിമിയ പ്രദേശത്താണ് പുതിയ മെഡ് കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

മെഡ് കെയര്‍ ആശുപത്രികളെക്കുറിച്ചും അനുബന്ധ മെഡിക്കല്‍ സെന്ററുകളുടെയും പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ചികിത്സാ രംഗത്തെ പുതുചലനങ്ങളെക്കുറിച്ചും ഷാര്‍ജാ മെഡ് കെയര്‍ ആശുപത്രിയില്‍ ലഭ്യമായ അത്യാധുനിക ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു വിഡിയോ പ്രസന്റേഷന്‍. എന്നും ആതുരസേവനരംഗത്ത് പുതിയൊരു സ്ഥാനം കൈയ്യെത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രാന്‍ഡാണ് മെഡ് കെയറെന്ന് ആതുര സേവനരംഗത്തെ ആഗോള ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

medcare

ഷാര്‍ജയിലെ മെഡ് കെയര്‍ ആശുപത്രിയുടെ പ്രവര്‍ത്തനമാരംഭിച്ചതോടെ മികച്ച ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയെന്ന ദൗത്യത്തിലേക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഒരു ചുവടുകൂടി വെച്ചിരുക്കുകയാണ്. പ്രതിരോധവും, ചികിത്സയും പുനരധിവാസവും അടിസ്ഥാനമാക്കിയുളള മികച്ച ആരോഗ്യ പരിപാലനം മുന്നോട്ടുവെയ്ക്കുന്നതിനൊപ്പം കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും മികച്ച പ്രാവീണ്യമുളള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രതിജ്ഞാബദ്ധമാണ്.

cats

സാങ്കേതിക വിദ്യയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി ആരോഗ്യമേഖലയില്‍ ചെലവ് കുറഞ്ഞ എന്നാല്‍ അനായാസവും സൗകര്യപ്രദവുമായ ആരോഗ്യപരിചരണം ലഭ്യമാക്കുകയുമെന്ന വീക്ഷണത്തോടെയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മുന്നോട്ടുപോകുന്നതെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Medcare Hospital Started in Sharja
Please Wait while comments are loading...