കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേലാറ്റൂര്‍ കൂട്ടത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ നിവാസികളുടെ സംഘടനയായ 'മേലാറ്റൂര്‍ കൂട്ടത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ദുബായ് അല്‍ഖിസൈസില്‍ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും നാടിന്റെ ഉന്നമനത്തിനും ക്ഷേമവും ലക്ഷ്യമിട്ട് കൂട്ടായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സംഘടന മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ യുഎഇ യിലെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന മേലാറ്റൂര്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് കോര്‍ഡിനേഷന്‍ കമ്മറ്റികള്‍ രൂപികരിച്ചു. ആസന്നമായ മലപ്പുറം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ പ്രത്യാശയോടെയാണ് തങ്ങള്‍ നോക്കിക്കാണുന്നതെന്നും, പ്രവാസികളുടെ കാലാകാലങ്ങലായുള്ള പരാതികള്‍ പരിഹരിക്കാന്‍ വിജയിക്കുന്നവര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

mltrkoottam

ഗള്‍ഫ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന കൊള്ളലാഭ നയത്തിന് കടിഞ്ഞാണിടാനും ,കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍ജീവാവസ്ഥയ്ക്ക് പരിഹാരം കാണാനും ജനപ്രധിനിധികള്‍ക്ക് കഴിയണമെന്ന പ്രമേയം സമ്മേളനത്തില്‍ പാസാക്കി. നിലവില്‍ 65 ഓളം അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്.

സംഘടനയുടെ മുഖ്യ രക്ഷാധികരികളായി അഡ്വക്കേറ്റ് അജ്മല്‍ ഖാനെയും ,കെ.പി റസാഖിനെയും തിരഞ്ഞെടുത്തു. ഫിറോസ് ചട്ടിപ്പാറ. കെ.പി ഫൈസല്‍ ലാലു മേലാറ്റൂര്‍,ജിസാര്‍ പുല്ലിക്കുത്ത് തുടങ്ങിയവര്‍ യോഗപരുപാടികള്‍ക്ക് നേതൃത്വം നല്‍കി.

English summary
Melattoor Koottam's annual day celebration at Dubai Alkisize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X