അബുദാബി: കാണാതായ ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി

Subscribe to Oneindia Malayalam

അബുദാബി: അബുദാബിയില്‍ ചൊവ്വാഴ്ച മുതല്‍ കാണാതായ ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. 11 വയസ്സുകാരനെയാണ് വീടിന്റെ മേല്‍ക്കൂരക്കൂരയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ചയാണ് ആണ്‍കുട്ടിയെ കാണാതായത്. സമീപത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനക്കായി പോയ ബാലനെ പിന്നീട് കാണാതാവുകയായിരുന്നു. ആണ്‍കുട്ടിക്ക് യാതൊരുവിധത്തിലുള്ള ദു:സ്വാഭാവങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങളും അയല്‍വാസികളും ബന്ധുക്കളുമെല്ലാം. മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ ആണ്‍കുട്ടിയുടെ അച്ഛന്‍ ഇതുവരെ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തനായിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളുമാണ് കുടുംബാംഗങ്ങള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരിക്കുന്നത്.

 14-1431595546

സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അയല്‍വാസികള്‍ പ്രതികരിച്ചു. ഇത്തരത്തിലൊരു സംഭവം ഇതിനു മുന്‍പ് ഇവിടെ നടന്നിട്ടില്ലെന്നും സുരക്ഷിതത്വമുള്ള സ്ഥലമാണിതെന്നും സമീപത്തുള്ള കച്ചവടക്കാരും പറഞ്ഞു.

English summary
Missing Abu Dhabi boy found dead
Please Wait while comments are loading...