കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരെയും ബഹുമാനിച്ചു സംസാരിക്കാന്‍ കഴിയുന്ന ഏക ഭാഷയാണ് മലയാളം; കവി കാട്ടക്കട

Google Oneindia Malayalam News

ഷാര്‍ജ: മലയാളത്തിന്റ മാധുര്യവും മഹത്വവും പകര്‍ന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുടെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മുഖാമുഖം പരിപാടി ഏറെ ശ്രദ്ധേയമായി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായാണ് മലയാളം രണ്ടാം വിഷയമായെടുത്ത 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ കവി കാട്ടാക്കടയുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്. മലയാളത്തോടുള്ള ആദരവ് ഉയര്‍ത്തുന്ന തരത്തിലുള്ള കാട്ടാക്കടയുടെ പ്രസംഗവും കവിത ചൊല്ലലും കുട്ടികളില്‍ പുത്തനുണര്‍വു പകര്‍ന്നു.

മലയാള ഭാഷ ലോകത്തിലെ ഏറ്റവും പ്രൗഢവും ഗംഭീരവുമായ ഭാഷയാണെന്നും എല്ലാവരെയും ബഹുമാനിച്ചു കൊണ്ട് സംസാരിക്കാന്‍ കഴിയുന്ന ഏക ഭാഷ മലയാളമാണെന്നും കവി കാട്ടക്കട പറഞ്ഞു.ഇംഗ്ലീഷുകാരന് ദൈവത്തെയോ, അച്ഛനെയോ, സഹോദരനേയോ സംബോധന ചെയ്യാന്‍ ഒറ്റ വാക്കേയുള്ളൂ.എന്നാല്‍ നമുക്ക് അങ്ങനെയല്ല.നമുക്കെല്ലാവരെയും ബഹുമാനിച്ചു കൊണ്ട് ഏതു തരത്തിലുള്ള വികാരവും പ്രകടിപ്പിക്കാന്‍ പറ്റുന്നത്രത്തോളം വാക്കുകള്‍ നമ്മുടെ ഭാഷയിലുണ്ടെന്നും മഹത്തായ ഭാഷയാണ് മലയാളമെന്നും കാട്ടാക്കട പറഞ്ഞു.

murukan

തന്റെ പ്രശസ്തമായ കണ്ണട, ബാഗ്ദാദ്, നെല്ലിക്ക തുടങ്ങിയ ഏതാനും കവിതകള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പാകെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചില കവിതകള്‍ സ്റ്റേജില്‍ ചില വിദ്യാര്‍ത്ഥികള്‍ മനോഹരമായി അവതരിപ്പിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. ചില ഗാനങ്ങളും കവിതാ ശകലങ്ങളും തന്നോടൊപ്പം കുട്ടികളെക്കൊണ്ട് പാടിച്ചതും കുട്ടികളില്‍ നവ്യാനുഭൂതി ഉളവാക്കി.

murukankattakkada-sharjahindianschool

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെത്തിയ മുരുകന്‍ കാട്ടാക്കടയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം,ജനറല്‍ സെക്രട്ടറി ബിജു സോമന്‍, വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍,വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍,മിനി മേനോന്‍,അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം, മലയാള വിഭാഗം തലവന്‍മാരായ റജിദീന്‍, ഉദയ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

English summary
Murukan Kattakada talkig about the value of Malayalam language in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X