Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശംസാ പ്രവാഹവുമായി ലോക നേതാക്കള്‍

ദുബായ്: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തി ലോക മുസ്ലിംങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഗള്‍ഫിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഈദ് ഗാഹുകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ദുബായിലെ ചില ഭാഗങ്ങളില്‍ നടന്ന മലയാളത്തിലുള്ള പെരുന്നാള്‍ ഖുതുബ കേള്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

രാവിലെ ആറു മണിക്കായിരുന്നു പെരുന്നാള്‍ നമസ്‌കാരം നടന്നത്. ലോകത്ത് മുസ്ലിങ്ങളെയും ഇസ്ലാമിനെയും കളങ്കപ്പെടുത്താന്‍ പേരു കൊണ്ടു മാത്രം മുസ്ലിങ്ങളായിട്ടുള്ള ശത്രുക്കള്‍ അനിസ്ലാമിക കാര്യങ്ങളിലൂടെ പ്രവര്‍ത്തിച്ച് ലോകത്ത് ഭീകരത സ്രഷ്ടിക്കുകയാണെന്നും, മനുഷ്യ ബോംബും ചാവേര്‍ ആക്രമണവും ഇസ്ലാം ഒരിക്കലും അനുവധിച്ചതല്ലെന്നും ഖുതുബയില്‍ പരാമര്‍ശനമുണ്ടായി. ലോക സമാധാനത്തിനു വേണ്ടി ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിക്കണമെന്നും ഇമാമുമാര്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫിലെ നേതാക്കന്മാര്‍ക്ക് ഈദ് ആശംസാ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

dubai-ramsan

വിവിധ വകുപ്പ് മേധാവികള്‍ പ്രവിശ്യാ ഭരണാധികാരികളെ നേരില്‍ കണ്ട് സന്ദേശങ്ങള്‍ കൈമാറി. പെരുന്നാള്‍ ദിനത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി ഈദ് ആശംസ കൈമാറി. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഭരണാധികാരികള്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലിലാണ് പെരുന്നാള്‍ നമസ്‌കാരത്തിനായി എത്തിയത്.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സബീലിലെ ഷെയ്ഖ് റാഷിദ് പള്ളിയിലാണു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+