കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് ഇസയുടെ പേരില്‍ ഇന്ത്യയില്‍ ക്യാമ്പസ് വരുന്നു

Google Oneindia Malayalam News

മനാമ: ബഹറിന്‍ മുന്‍ ഭരണാധികാരി ഷെയ്ഖ് ഇസാ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ പേരില്‍ ഇന്ത്യയില്‍ വിദ്യാഭ്യാസ ക്യാമ്പസ് ആരംഭിക്കുമെന്ന് കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സര്‍വ്വകലാശാലയുടേയും സ്ഥാപകന്‍ ഡോ.അച്യുത സാമന്ത അറിയിച്ചു. ബഹറിന്‍ ജുഫൈറയില്‍ ഷെയ്ഖ് ഇസാ ഹ്യൂമാനിറ്റേരിയന്‍ അവാര്‍ഡ് ബഹറിന്‍ രാജാവില്‍ നിന്നും സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.

10 ലക്ഷം യു.എസ് ഡോളറായിരുന്നു അവാര്‍ഡ് തുക. ആഗോള തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളേയും സംഘടനകളേയും ആദരിക്കുവാനാണ് ബഹറിന്‍ മുന്‍ ഭരണാധികാരി ബഹറിന്‍ മുന്‍ ഭരണാധികാരി ഷെയ്ഖ് ഇസാ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ സ്മരണാര്‍ത്ഥം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാര്‍ഡ് തുക കൂടുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുമെന്ന് ഡോ.സാമന്ത വ്യക്തമാക്കി.

samanth

കൂടുതല്‍ ദരിദ്ര രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും, ബാഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു. ലോകത്ത് നിന്നും ദാരിദ്രം തുടച്ചുമാറ്റാന്‍ ബഹറിന്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളെ സാമന്ത പ്രശംസിച്ചു.

English summary
In the name of Sheikh Isa bin Salman Al Khalifa starts campus in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X