കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈം

Google Oneindia Malayalam News

ദുബായ്: ഗള്‍ഫിലേക്ക് ഇപ്പോള്‍ ഓഫ് സീണണ്‍ ആണ്. സാധാരണ വിമാന ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വരേണ്ട സമയം. ഡിസംബറില്‍ സീസണ്‍ വരുമ്പോള്‍ എല്ലാവര്‍ക്കും അറിയുന്ന പോലെ നിരക്ക് കുത്തനെ ഉയരും. അത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്. എന്നാല്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇത്രയും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് അപൂര്‍വമാണെന്ന് ട്രാവല്‍ ഏജന്‍സി രംഗത്തുള്ളവര്‍ പറയുന്നു.

കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് 13000-15000 നിരക്കിലാണ്. തിരിച്ചാണേല്‍ 7000 മുതല്‍ തുടങ്ങും. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ച ചില ഇളവുകള്‍ ആണ് എന്നറിയുന്നത്. യുഎഇക്ക് അത് നേട്ടമാണെങ്കിലും പ്രവാസികള്‍ക്ക് നേരിയ തിരിച്ചടിയായി. വരും മാസങ്ങളിലും ടിക്കറ്റ് നിരക്ക് ഉയരുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ 13000ത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. ഓഫ് സീസണ്‍ ആയി കരുതുന്ന ഒക്ടോബറിലും നല്ല തിരക്കുണ്ട്. തിരിച്ച് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് നേരിയ ആശ്വസമാണ്. എന്നാല്‍ ചില ദിവസങ്ങളില്‍ ഈ സെക്ടറിലും കൂടിയ ടിക്കറ്റ് നിരക്കാണ് കാണിക്കുന്നത്.

2

വിസ നിയമത്തില്‍ യുഎഇ അടുത്തിടെ വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകര്‍, കലാരംഗത്തുള്ളവര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ദീര്‍ഘകാല വിസ അനുവദിക്കുന്നുണ്ട്. കൂടാതെ ഹോട്ടല്‍ താമസത്തിന് ചെലവ് കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നു. മാത്രമല്ല, ജോലി തേടി യുഎഇയിലേക്ക് പോകുന്നവരും നിരവധിയാണ്.

3

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ യുഎഇയിലേക്ക് വരുന്നുണ്ട്. കൂടാതെ നേരത്തെ നാട്ടിലെത്തി യാത്ര തടസപ്പെട്ടവരും ഇപ്പോള്‍ തിരിച്ചുപോകുകയാണ്. ബിസിനസ് തുടങ്ങാനുള്ള സാധ്യതകല്‍ തേടി യുഎഇയിലേക്ക് പോകുന്നവരും നിരവധിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവര്‍ ജോലി സാധ്യത തേടി യുഎഇയിലേക്ക് വരുന്നുണ്ട്.

4

നവംബറില്‍ ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കും. അതുകൊണ്ടുതന്നെ ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂടും. ഖത്തര്‍ വഴി നേരിട്ടുള്ള യാത്ര ഈ വേളയില്‍ സാധ്യമാകണമെന്നില്ല. യുഎഇ വഴി കൂടുതല്‍ പേരെത്താനാണ് സാധ്യത. ഇതാകട്ടെ യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കും. ഖത്തറിലേക്കുള്ളവര്‍ യുഎഇ വഴിയാകും കൂടുതലും എത്തുക എന്നാണ് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറയുന്നത്.

5

ഡിസംബറില്‍ ക്രിസ്മസ് വെക്കേഷന്‍, പുതുവര്‍ഷ ആഘോഷം എന്നിവ വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂടുമെന്ന് ഉറപ്പാണ്. ഗള്‍ഫിലേക്കും തിരിച്ച് നാട്ടിലേക്കുള്ള നിരക്ക് വര്‍ധിക്കും. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം ആരംഭിക്കുന്നതിനാല്‍ നവംബറിലും ടിക്കറ്റ് നിരക്ക് കൂടും. യാത്രക്കാരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതും ചാര്‍ജ് വര്‍ധനവിന് ഒരു കാരണമാണ്.

6

യുഎഇയില്‍ പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിസക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത കമ്പനികളുടെ ഇന്‍ഷുറന്‍സ് പാക്കേജിന്റെ പരിധിയിലാകണമെന്നാണ് നിര്‍ദേശം. ഗോള്‍ഡന്‍ വിസയുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വിസ എടുക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

സൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യസൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യ

7

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ദുബായ് എക്‌സ്‌പോ സിറ്റി വീണ്ടും തുറന്നിരിക്കുകയാണ്. ടെറ, അലിഫ് പവലിയനുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടുകള്‍ പറയുന്ന വിഷന്‍ പവലിയന്‍, വിമന്‍ പവലിയന്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം നല്‍കും. ഇടവേളയ്ക്ക് ശേഷം എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുമ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇതൊന്നും ശരിയല്ല, മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല... തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീംഇതൊന്നും ശരിയല്ല, മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല... തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം

English summary
NRI News: Flight Tickets From Kerala to UAE Rising Due to More Keralites Coming to Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X