അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചു; എണ്ണ വില ബാരലിന് 50 ഡോളറിന് മുകളില്‍

  • Written By:
Subscribe to Oneindia Malayalam

വിയന്ന: അംസ്‌കൃത എണ്ണ ഉല്‍പാദനം കുറക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ ധാരണയായി. ഇതോടെ പ്രതിദിന ഉല്‍പ്പാദനത്തില്‍ പന്ത്രണ്ട് ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. അസംസ്‌കൃത എണ്ണയുടെ ഉല്‍പ്പാദനം വെട്ടിക്കുറക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണവില വര്‍ദ്ധനക്ക് കാരണമായി. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തിലാണ് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ധാരണയായത്.

എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ തമ്മില്‍ നിന്നിരുന്ന തര്‍ക്കങ്ങള്‍ ഒപെക് യോഗത്തില്‍ വച്ച് പരിഹരിച്ചതോടെയാണ് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായത്.

ജനുവരി മുതല്‍

ജനുവരി മുതല്‍

നിലവിലെ പ്രതിദിന ഉല്‍പ്പാദനമായ 33. 24 ലക്ഷം ബാരലില്‍ നിന്ന് 32. 4 ലക്ഷം ബാരലായി അസംസ്‌കൃത എണ്ണയുടെ ഉല്‍പ്പാദനം പരിമിതപ്പെടുത്താനാണ് യോഗത്തില്‍ തീരുമാനമായിട്ടുള്ളത്. ജനുവരി ഒന്നുമുതലാണ് യോഗത്തിലെ തീരുമാനം നടപ്പില്‍വരുത്തുക. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില 50 ഡോളറിന് മുകളിലായി വര്‍ധിച്ചു.

സൗദി അറേബ്യ

സൗദി അറേബ്യ

സൗദി അറേബ്യ പ്രതിദിന എണ്ണ ഉല്‍പ്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. അസംസ്‌കൃത എണ്ണയുടെ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് നിര്‍ണ്ണായക തീരുമാനം.

ഒപെക് ധാരണ

ഒപെക് ധാരണ

2008ന് ശേഷം അസംസ്‌കൃത എണ്ണയുടെ ഉല്‍പ്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് ആദ്യമായാണ്.

അസംസ്‌കൃത എണ്ണയില്‍ വില വര്‍ധന

അസംസ്‌കൃത എണ്ണയില്‍ വില വര്‍ധന

ഒപെക് രാജ്യങ്ങള്‍ എണ്ണവില വെട്ടിക്കുറയ്ക്കുന്നത് അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവിന് ഇടയാക്കുമെന്നാണ് സൂചന. 55 ഡോളര്‍ വരെ എണ്ണവില വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നാണ് കരുതുന്നത്.

വെട്ടിക്കുറയ്ക്കും

വെട്ടിക്കുറയ്ക്കും

സൗദി അറബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് എന്നീ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളാണ് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുക.

ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍

ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍

എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയും ഒപെക് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും ഇറാനും ഇറാഖും എണ്ണ ഉല്‍പ്പാദനം ഉയര്‍ത്താനുള്ള നീക്കം ആരംഭിച്ചതോടെ തീരുമാനമാനം കൈക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

 റഷ്യയുടെ പിന്തുണ

റഷ്യയുടെ പിന്തുണ

ഒപെക് അംഗരാജ്യങ്ങളല്ലാത്ത റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുമെന്ന് ഇതോടെ അറിയിച്ചിട്ടുണ്ട്. ആറ് ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക.

 ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയും ഇറാനും ഇറാഖും തമ്മില്‍ തര്‍ക്ക നിലനിന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച ക്രൂഡ് ഓയില്‍ വില നാല് ശതമാനം ഇടിഞ്ഞിരുന്നു.

English summary
Oil prices surge after OPEC hashes out a deal to cut production. On Wednesday in Vienna, the Organization of the Petroleum Exporting Countries reached a deal to reduce their oil production by 1.2 million barrels per day in order to raise global prices
Please Wait while comments are loading...