Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളടിച്ച് പ്രവാസികള്‍; ഒമാനിലെ പുതിയ തൊഴില്‍ നിയമത്തിന്റെ സവിശേഷതകള്‍ ഇങ്ങനെ, അവധി കൂട്ടി

മസ്‌കറ്റ്: പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഗുണപരമാകുന്ന പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതിയ നിയമങ്ങള്‍ 53/2023 ന്റെ കീഴില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള സുസ്ഥിരമായ ബന്ധം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള വിവിധ വ്യവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നതാണ് പുതിയ നിയമം. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 43 ജീവനക്കാരെ പിരിച്ചുവിടാനുള്ള വ്യവസ്ഥകളെ കുറിച്ച് വ്യക്തമാക്കുന്നു. ഒരു തൊഴിലാളി, ഉടമയോ കമ്പനിയോ ആവശ്യപ്പെടുന്ന പ്രകടന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നു.

oman

എന്നാല്‍ തൊഴിലാളിക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആറ് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇതില്‍ പ്രകടനം മെച്ചപ്പെടാതെ വന്നാല്‍ ഉടമയ്ക്ക് തൊഴിലാളിയെ പിരിച്ചുവിടാം. ഒമാനി ജീവനക്കാരാണ് ഇത്തരത്തില്‍ നടപടി നേരിടുന്നതെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനി അവര്‍ക്ക് പകരം മറ്റൊരു ഒമാനി പൗരനെ തന്നെ നിയമിക്കണം.

ബിസിനസ് അടച്ചുപൂട്ടല്‍, പാപ്പരത്വ പ്രഖ്യാപനം, ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി കുറയ്ക്കല്‍ അല്ലെങ്കില്‍ സ്റ്റാഫിംഗ് ആവശ്യങ്ങളെ ബാധിക്കുന്ന ബദല്‍ ഉല്‍പ്പാദന സംവിധാനം നടപ്പിലാക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ അവസാനിപ്പിക്കാനും നിയമം അനുവദിക്കുന്നു. സ്വദേശിവത്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധചെലുത്താന്‍ കൂടി വേണ്ടിയാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക ഘടകങ്ങള്‍ കാരണം തൊഴിലാളികളെ പിരിച്ചുവിടല്‍ ആവശ്യമായി വന്നാല്‍ തൊഴിലുടമ അംഗീകാരത്തിനായി തൊഴില്‍ മന്ത്രാലയത്തിനുള്ളിലെ ഒരു കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. പ്രസ്തുത നിയമത്തിലെ പരിരക്ഷ പ്രവാസികള്‍ക്കും ലഭ്യമായിരിക്കും. രേഖാമൂലമുള്ള സമ്മതമില്ലാതെ പ്രവാസികളുടെ പാസ്പോര്‍ട്ടുകളോ സ്വകാര്യ രേഖകളോ കൈവശം വെക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ നിയമം തടയുന്നു.

ഒരു പ്രവാസി തൊഴിലാളിയെ പിരിച്ചുവിട്ടാല്‍ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം പരാതി നല്‍കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പുതിയ തൊഴില്‍ നിയമം ജീവനക്കാരുടെ അവധി അവകാശങ്ങളും ഉറപ്പാക്കുന്നു. ആറ് മാസത്തെ ജോലിക്ക് ശേഷം കുറഞ്ഞത് മുപ്പത് ദിവസത്തെ വാര്‍ഷിക അവധിയും പരസ്പര കരാറിന്റെ അടിസ്ഥാനത്തില്‍ ലീവ് സംയോജിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഒമാനി ഇതര തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും. ഔദ്യോഗിക അവധി ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും ലഭിക്കും. തൊഴിലാളിയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പളമില്ലാത്ത പ്രത്യേക അവധി അനുവദിക്കാനും നിയമം തൊഴിലുടമകളെ അനുവദിക്കുന്നു. തൊഴിലാളികളെ വ്യത്യസ്ത പദ്ധതികളിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.

അതോടൊപ്പം പഴയ പദ്ധതി പ്രകാരം തുല്യ വേതനവും ആനുകൂല്യങ്ങളും നല്‍കുന്ന ഒമാനികളെ നിയമിക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തൊഴില്‍ പദവിയില്‍ നിയമിക്കപ്പെടുന്നതിനായി യോഗ്യത, വിദ്യാഭ്യാസം എന്നിവയുള്ള ഒമാന്‍ പൗരനെ ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതിന് ഉടമകളെ അനുവദിക്കുന്നത്. ഓരോ തൊഴിലിനും ആവശ്യമായ മാനദണ്ഡങ്ങള്‍ ഉള്ള പ്രവാസികള്‍ക്കായിരിക്കും ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക.

പ്രവാസികളായെത്തുന്ന തൊഴിലാളികള്‍ നിയമപരമായി ഒമാനിലേക്ക് പ്രവേശിച്ചിട്ടുള്ളവരും രോഗബാധകള്‍ ഇല്ലാത്തവരും തൊഴിലുടമയുമായി തൊഴില്‍ കരാറിലേര്‍പ്പെട്ടിട്ടുള്ളവരുമാകണം. തൊഴിലുടമകള്‍ക്ക് മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിയോടെ ഒരു തൊഴിലാളിയെ താത്കാലികമായി മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ തൊഴിലെടുപ്പിക്കുന്നതിന് മാറ്റാവുന്നതാണ്.

വിശ്രമവേള ഉള്‍പ്പെടാതെ എട്ട് മണിക്കൂറായിരിക്കും ജോലി സമയം. തൊഴിലാളികളുടെ സിക്ക് ലീവും വര്‍ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചാല്‍ പിതാവിന് ഏഴു ദിവസത്തെ പിതൃത്വ അവധി അനുവദിക്കും. സ്ത്രീകളുടെ പ്രസവാവധി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കുട്ടികളുടെ പരിപാലനത്തിന് ദിവസവും ഒരു മണിക്കൂറും 98 ദിവസം പ്രസവാവധിയും അനുവദിക്കണം. വേണ്ടി വന്നാല്‍ ഒരു വര്‍ഷം വരെ ശമ്പളമില്ലാത്ത അവധിയും ലഭിക്കും.

25 ല്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമസ്ഥലവും തൊഴിലുടമ സജ്ജീകരിക്കേണ്ടതായിട്ടുണ്ട്. സമരങ്ങളെ തുടര്‍ന്നുള്ള സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ തൊഴിലാളികളോ പ്രതിനിധികളോ തര്‍ക്ക പരിഹാരത്തിനായി അനുരഞ്ജന സമിതിയെ അറിയിക്കണം എന്നും നിയമത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+