• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിഹാബ് ചോറ്റൂരിന്റെ യാത്രയില്‍ പ്രതിസന്ധി; ഹര്‍ജി പാകിസ്താന്‍ കോടതി തള്ളി...

Google Oneindia Malayalam News

മലപ്പുറം: മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് ചോറ്റൂരിലെ ശിഹാബുദ്ദീന്റെ യാത്രയില്‍ പ്രതിസന്ധി. ശിഹാബ് ചോറ്റൂരിന് വിസ തേടിയുള്ള അപേക്ഷ പാകിസ്താനിലെ ലാഹോര്‍ ഹൈക്കോടതി തള്ളി. ഷിഹാബ് ചോറ്റൂരിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച പാക് പൗരന്‍ സര്‍വാര്‍ താജിന്, ആവശ്യക്കാരനുമായി ബന്ധമില്ല എന്ന് കോടതി വിലയിരുത്തി.

നേരത്തെ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളിയിരുന്നു. ഇക്കാര്യം ഡിവിഷന്‍ ബെഞ്ചും ശരിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിലധികമായി പാകിസ്താന്‍ അതിര്‍ത്തിയിലാണ് ശിഹാബ് ചോറ്റൂര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് ശിഹാബ് ചോറ്റൂര്‍ മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. വിവിധ സംസ്ഥാനങ്ങള്‍ കടന്ന് അദ്ദേഹം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗയിലാണ്. ഒരു മാസത്തോളമായി ഇവിടെ തുടരുന്നു. പാകിസ്താന്‍ വിസ അനുവദിക്കാത്തതാണ് തടസമായത്. ഇതുസംബന്ധിച്ച് നേരത്തെ വന്ന വാര്‍ത്ത ഷിഹാബ് ചോറ്റൂര്‍ നിഷേധിച്ചിരുന്നു.

2

പാകിസ്താന്‍ വിസ നിഷേധിച്ചു എന്ന വാര്‍ത്ത പ്രചരിച്ച വേളയില്‍, വാര്‍ത്ത തെറ്റാണ് എന്ന് ശിഹാബ് ചോറ്റൂര്‍ തന്റെ യുട്യൂബ് ചാനലില്‍ അറിയിച്ചിരുന്നു. അഞ്ച് മാസം പിന്നിട്ട യാത്രയ്ക്കിടെ ശിഹാബ് 3200 കിലോമീറ്ററിലധികം പിന്നിട്ടിട്ടുണ്ട്. തനിക്ക് യാതൊരു പ്രയാസവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഞ്ചാബിലെ ഷാഹി ഇമാമിന്റെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് വിസ നിഷേധിച്ച വാര്‍ത്ത വന്നിരുന്നത്.

3

ശിഹാബിന് പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇക്കാര്യം സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും ഹര്‍ജിയിലെ ആവശ്യം നിരസിച്ചു. ജസ്റ്റിസുമാരായ ചൗധരി മുഹമ്മദ് ഇഖ്ബാല്‍, മുസമ്മില്‍ അക്തര്‍ ഷബീര്‍ എന്നിവരാണ് ഹര്‍ജി തള്ളിയത്.

4

സിഖുകാര്‍ക്ക് ചില ആഘോഷ വേളകളില്‍ പാകിസ്താന്‍ വിസ അനുവദിക്കാറുണ്ട്. ഇതേ പരിഗണന ശിഹാബിന്റെ കാര്യത്തിലും വേണം എന്നാണ് ഹര്‍ജിക്കാരായ സര്‍വാര്‍ താജ് ആവശ്യപ്പെട്ടത്. പാകിസ്താന്‍ പ്രവേശന അനുമതി നല്‍കിയാല്‍ ഇറാന്‍ വഴി ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കടന്നാല്‍ സൗദിയിലെത്താമെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ശിഹാബിന്റെ പൂര്‍ണ വിവരം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

5

അടുത്ത വര്‍ഷത്തെ ഹജ്ജിനാണ് ശിഹാബ് പുറപ്പെട്ടത്. 8600ലധികം കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് മക്കയിലെത്തുക എന്നതാണ് ലക്ഷ്യം. യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ ജനപിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പല സ്ഥലത്തും ജനങ്ങള്‍ സ്വീകരണം നല്‍കിയിരുന്നു.

നടന്‍ വിക്രം ഗോഖലെ മരിച്ചിട്ടില്ല; അനുശോചിച്ച് വെട്ടിലായി താരങ്ങള്‍... മരണ വാര്‍ത്തയ്ക്ക് പിന്നാലെനടന്‍ വിക്രം ഗോഖലെ മരിച്ചിട്ടില്ല; അനുശോചിച്ച് വെട്ടിലായി താരങ്ങള്‍... മരണ വാര്‍ത്തയ്ക്ക് പിന്നാലെ

6

മക്കയിലെത്തിയാല്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനും മദീനയില്‍ പോയി പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനും ശിഹാബ് ചോറ്റൂര്‍ ആഗ്രഹിക്കുന്നു. ശേഷം പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാനും ആഗ്രഹമുണ്ടെന്ന് ശിഹാബ് നേരത്തെ പറഞ്ഞിരുന്നു. കാല്‍നടയായി യാത്ര ചെയ്യുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്.

7

അതേസമയം, ഹര്‍ജിക്കാരന്‍ താനുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് ശിഹാബ് പ്രതികരിച്ചു. ടൂറിസ്റ്റ് വിസയാണ് തന്റെ കൈവശമുള്ളത്. ട്രാന്‍സിറ്റ് വിസയാണ് ആവശ്യം. അത് ലഭിക്കാന്‍ കാത്തിരിക്കുകയാണ്. പാകിസ്താന്‍ എംബസിയുമായി സംസാരിച്ചിട്ടുണ്ട്. ട്രാന്‍സിറ്റ് വിസ അനുവദിക്കാന്‍ അവര്‍ തയ്യാറാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടി വേണം. അതിന് കാത്തിരിക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ശിഹാബ് പ്രതികരിച്ചു.

യോഗി ആദിത്യനാഥ് യുഎഇയിലേക്ക്; ആദ്യ ഗള്‍ഫ് സന്ദര്‍ശനം... സ്വാമി വിവേകാനന്ദന്‍ മാതൃകയിലോ?യോഗി ആദിത്യനാഥ് യുഎഇയിലേക്ക്; ആദ്യ ഗള്‍ഫ് സന്ദര്‍ശനം... സ്വാമി വിവേകാനന്ദന്‍ മാതൃകയിലോ?

English summary
Pakistan Court Denied Visa For Shihab Chottur Who Walking to Mecca From Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X