പലസ്തീനികള്‍ സൗദി രാജാവിന്റെ അതിഥികള്‍
സൗദി: ആയിരത്തോളം പലസ്തീനികള്‍ക്ക് സൗദി രാജാവിന്റെ അതിഥികളായി സൗദിയിലെത്തി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗദി രാജാവ് അവസരം ഒരുക്കി. ഹജ്ജ് തീര്‍ത്ഥാടകരെ സൗജന്യമായി രാജാവിന്റെ അതിഥികളായി എത്തിച്ച ചരിത്രം ഇതിനു മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 1400 ഓളം ഹാജിമാര്‍ക്കാണ് രാജാവ് ആതിഥേയനാകുന്നത്. ഇതിനു പുറമെയാണ് പുതിയ പ്രഖ്യാപനം രാജാവ് നടത്തിയിരിക്കുന്നത്. സൗദി എന്നും പലസ്തീനിലെ ജനങ്ങളോടപ്പമാണെന്ന വലിയ ഒരു സന്ദേശം കൈമാറുക എന്നതാണ് തീരുമാനത്തിന് പിന്നിലെന്ന് വിലയിരുത്തുന്നു.

പലസ്തീനിലെ ഇസ്ലാമിക ചരിത്രത്തിന്റെ അടയാളമായ ബൈത്തുല്‍ മുഖദ്ദസിന്റെ സംരക്ഷണത്തിനും ഫലസ്തീന്‍ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി രാജ്യം എന്നു സന്നദ്ധമാണെന്ന് സൗദി രാജാവിന്റെ ഹജ്ജ് കാര്യ മേധാവി ശൈഖ് സാലിഹ് ആലുശൈഖ് വ്യക്തമാക്കി.












Click it and Unblock the Notifications