കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍സിലുകള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്

കൂടുതല്‍ വായിക്കൂ എന്നാണ് ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ മുദ്രാവാക്യം. അതിനായി പ്രശസ്ഥ റഷ്യന്‍ ചിത്രകാരി സലാവത് ഫിദായ് പെന്‍സില്‍ മുനയില്‍ രൂപ കല്‍പനചെയ്ത മാത്രകകളാണ് എവിടെയും സംസാര വിഷയം.

Google Oneindia Malayalam News

മുപ്പത്തഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു തിരിതെളിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമെ ബാക്കിയുളളൂ. ഷാര്‍ജ നഗരവും അനുബന്ധ എമിറേറ്റുകളും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വരവ് അറിയിച്ച് കൊണ്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകളും, സന്ദര്‍ശകരെ സ്വാഗതം ചെയ്തു കൊണ്ടുള്ള തോരണങ്ങളും കൊണ്ട് നിറഞ്ഞു.

കൂടുതല്‍ വായിക്കൂ എന്നാണ് ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ മുദ്രാവാക്യം. അതിനായി പ്രശസ്ഥ റഷ്യന്‍ ചിത്രകാരി സലാവത് ഫിദായ് പെന്‍സില്‍ മുനയില്‍ രൂപകല്‍പന ചെയ്ത മാതൃകകളാണ് എവിടെയും സംസാര വിഷയം.

പെന്‍സില്‍ മുനയിലെ വിസ്മയം

പെന്‍സില്‍ മുനയിലെ വിസ്മയം

യുഎഇയുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണും, പുക ഉയരുന്ന കോഫീ മഗ്ഗും തുടങ്ങി ആറോളം മാത്രകകളാണ് പെന്‍സില്‍ മുനയില്‍ കൊത്തി ഉണ്ടാക്കിയ രീതിയില്‍ ഫിദായ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പെന്‍സിലും വായനയും

പെന്‍സിലും വായനയും

പെന്‍സിലും വായനയുമായി ഏറെ ബന്ധമുണ്ടെന്നും കേട്ടറിഞ്ഞത് പലപ്പോഴും പകര്‍ത്തി എഴുതിയത് പെന്‍സിലിലൂടെയാണെന്നുമുള്ള സത്യം ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുമെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി മാര്‍ക്കറ്റിംങ് മേധാവി ഖൗല അല്‍ മുജൈനി അഭിപ്രായപ്പെട്ടു.

ചെത്തിമിനുക്കിയെടുക്കണം

ചെത്തിമിനുക്കിയെടുക്കണം

നല്ല സ്രഷ്ടിയിലേക്കുള്ള വഴിയില്‍ പലപ്പോഴും തടസ്സങ്ങള്‍ നേരിടും, എന്നാല്‍ തടസ്സങ്ങളുള്ള ഭാഗം ചെത്തിമിനുക്കി എഴുത്തില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ നമ്മെ പഠിപ്പിച്ചത് പെന്‍സിലുകളാണ്.

ഒരു സൃഷ്ടിയുടെ തുടക്കം

ഒരു സൃഷ്ടിയുടെ തുടക്കം

പെന്‍സിലും പേപ്പറും ഒരുമിച്ചിരുന്നാല്‍ അവിടെ ഒരു സ്യഷ്ടിയുടെ തുടക്കമായിരിക്കും.

വലിയ ചര്‍ച്ചകളിലേക്ക്

വലിയ ചര്‍ച്ചകളിലേക്ക്

വെറുതെ ഇരിക്കുമ്പോള്‍ കുത്തിക്കുറിച്ച ചില ഭാഗങ്ങള്‍ പലപ്പോഴും ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് തന്നെ കാരണമായിട്ടുണ്ട്.

പുസ്തകങ്ങളുടെ ഗന്ധത്തിലേക്ക്

പുസ്തകങ്ങളുടെ ഗന്ധത്തിലേക്ക്

ഏതായാലും അക്ഷര നഗരിയിലെ പുസ്തകങ്ങളുടെ ഗന്ധം ആസ്വദിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് അക്ഷര പ്രേമികള്‍....

കൂടുതല്‍ വായിക്കൂ

കൂടുതല്‍ വായിക്കൂ

കൂടുതല്‍ വായിക്കൂ എന്നാണ് ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുദ്രാവാക്യം.

English summary
Pencils have a lot to say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X