ദുബായ്;കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അവ പകര്‍ത്തൂ

പൊലീസിന്റെ പുതിയ തീരുമാനത്തെപ്പറ്റി അറബ് ദിനപത്രമായ അല്‍ ബയാന്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്. പൊതുവായ കുറ്റ കൃത്യങ്ങളുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ത്താം. എന്നാല്‍ ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ നേരിട്ട് പൊലീസിന് കൈമാറണം
ചിത്രങ്ങള്‍ പരിശോധിച്ച് ശേഷം പൊലീസ് നടപടിയെടുക്കും. ട്രാഫിക് നിയമങ്ങളെപ്പറ്റിയും പൊലീസിന്റെ പുതിയ പദ്ധതികളെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഒരു പൊലീസ് ചാനലും 2014 ല്‍ ലക്ഷ്യമിടുന്നുണ്ട്.
കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് അവ ഗൗരവതരമാണോ അല്ലയോ എന്ന് പൊലീസ് വിലയിരുത്തും. സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അത് മാനഹാനിയ്ക്ക് ഇടയാക്കുമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications