കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ഇന്ത്യന്‍ നഴ്‌സിന് അജ്മാന്‍ പൊലീസിന്റെ ആദരം

  • By Jisha
Google Oneindia Malayalam News

അബുദാബി: ഇന്ത്യന്‍ നഴ്‌സിന് അജ്മാന്‍ പൊലീസിന്റെ ആദരം. 1976 മുതല്‍ അജ്മാനില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചുവരുന്ന മേഴ്‌സി ചാണ്ടിക്കാണ് നാല്‍പ്പത്
വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം അജ്മാന്‍ പൊലീസ് സമ്മാനിച്ചത്. എമിറേറ്റില്‍ ഏറ്റവുമധികം സേവനമനുഷ്ഠിച്ച നഴ്‌സെന്ന ഖ്യാതിയും പരിഗണിച്ചുകൊണ്ടാണ് ആദരം. ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്ള ബിന്‍ സയീദ് അല്‍ നുഐമിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി മേഴ്‌സിയെ ആദരിച്ചത്.

63കാരിയായ മേഴ്‌സി ചാണ്ടി 40 വര്‍ഷത്തെ സേവനമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജീവിതത്തില്‍ ആദ്യമായാണ് ആദരിക്കപ്പെടുന്നതെന്ന് മേഴ്‌സി ചാണ്ടി പറയുന്നു. 1976ലാണ് ഡല്‍ഹിയില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മലയാളിയായ മേഴ്‌സി പിതാവിനൊപ്പം അബുദാബിയിലെത്തുന്നത്. ആദ്യത്തെ ഇന്റര്‍വ്യൂവില്‍ത്തന്നെ അബുദാബിയിലെ അജ്മാന്‍ ജില്ലയില്‍ മെറ്റേണിറ്റി നഴ്‌സായി നിയമനം ലഭിച്ചു.

uae

ആദ്യം എട്ട് കിടക്കള്‍ മാത്രമുള്ള ആശുപത്രിയില്‍ നിന്നാരംഭിച്ച നഴ്‌സിന്റെ ജോലി അല്‍ സഹ്‌റ ആശുപത്രിയിലേക്കും പിന്നീട് ഷെയ്ക്ക് ഖലീഫ ആശുപത്രിയിലേക്കും എത്തിച്ചു. ആദ്യത്തെ നാല് വര്‍ഷം ഹോസ്റ്റലില്‍ താമസിച്ച മേഴ്‌സി പിന്നീട് 1980ല്‍ വിവാഹിതയാവുകയും 1986ല്‍ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് താമസം മാറുകയും ചെയ്തു. പിന്നീടാണ് ജോലിയ്ക്കുവേണ്ടി അജ്മാനിലേക്ക് തന്നെ തിരിച്ചെത്തിയത്. അടുത്ത വര്‍ഷം വിരമിക്കാനിരിക്കുന്ന മേഴ്‌സി ജീവിതം കൊണ്ട് യുഎഇയെ സ്‌നേഹിച്ചുതുടങ്ങിയെന്നും അജ്മാന്‍ ആരോഗ്യ ജില്ലയുടെ വളര്‍ച്ചയ്ക്ക് താന്‍ സാക്ഷിയാണെന്നും അവര്‍ പറയുന്നു.

English summary
Police honour Indian maternity nurse for four decades of work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X