കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധത്തിനിടെ ഖത്തര്‍- തുര്‍ക്കി സൈനികാഭ്യാസം

  • By Desk
Google Oneindia Malayalam News

അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടെ ഖത്തര്‍ തുര്‍ക്കിയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഡയരക്ടറേറ്റ് ഓഫ് ഡിഫന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. മേഖലയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഈ സൈനികാഭ്യാസത്തിന്.

രണ്ടുദിവസത്തെ നാവിക പരിശീലനം

രണ്ടുദിവസത്തെ നാവിക പരിശീലനം

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനു വേണ്ടിയുള്ള സൈനിക പരിശീലനമാണ് ഖത്തര്‍ അമീരി നാവിക സേനയും തുര്‍ക്കിയുടെ സ്‌പെഷ്യല്‍ നേവല്‍ ഫോഴ്‌സും ചേര്‍ന്ന് ഖത്തര്‍ സമുദ്രത്തില്‍ നടത്തിയത്. പരിശീലനം രണ്ട് ദിവസം നീണ്ടുനിന്നതായും അത് വിജയകരമായിരുന്നുവെന്നും ഡിഫന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ ലഫ്. കേണല്‍ നവാഫ് ബിന്‍ മുബാറക് ബിന്‍ സൈഫ് അല്‍ഥാനി അറിയിച്ചു. ഖത്തറിന്റെ അതിര്‍ത്തി-തീര രക്ഷാ സേനയും സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തു.

മിസൈല്‍ പരീക്ഷണം

മിസൈല്‍ പരീക്ഷണം

രണ്ടു ദിവസം നീണ്ട പരിശീലനത്തിനിടെ ഉപരിതല മിസൈലുകളും പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണങ്ങള്‍ വന്‍വിജയമായിരുന്നുവെന്നും നവാഫ് ബിന്‍ മുബാറക്ക് പറഞ്ഞു. തുര്‍ക്കിയുടെ അത്യാധുനിക യുദ്ധക്കപ്പലായ ടിസിജി ഗൊകോവയും പരിശീലത്തില്‍ പങ്കാളിയായി.

ഭീകരവാദ വിരുദ്ധ പരിശീലനം

ഭീകരവാദ വിരുദ്ധ പരിശീലനം

രണ്ട് ഘട്ടങ്ങളിലാണ് സൈനികാഭ്യാസം നടന്നതെന്ന് നാവിക കമാന്റര്‍ ലഫ്. കേണല്‍ ഫലാഹ് മഹ്ദി അല്‍ അഹ്ബാബി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭീകരവാദികളെയും കടല്‍ക്കൊള്ളക്കാരെയും നേരിടുന്നതിനു വേണ്ടിയുള്ളതായിരുന്നു അവയിലൊന്ന്. സംശയാസ്പദമായ കപ്പലുകളെ പിന്തുടര്‍ന്ന് റെയ്ഡ് നടത്തുക, കടലില്‍ കുടുങ്ങിയ കപ്പലുകളെ രക്ഷപ്പെടുത്തുക തുടങ്ങിയവയ്ക്കുക പരിശീലനങ്ങളടങ്ങിയതായിരുന്നു രണ്ടാം ഘട്ടം.

രാജ്യസുരക്ഷ ലക്ഷ്യം

രാജ്യസുരക്ഷ ലക്ഷ്യം

ഖത്തറിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് തങ്ങളുടെ പ്രതിരോധ പങ്കാളികളായ തുര്‍ക്കിയുമായി നേരത്തേ തീരുമാനിച്ച സൈനിക പരിശീലനമാണിതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. ഉഭയകക്ഷി സൈനിക സഹകരണത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ നേരത്തേ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. മേഖലയിലെ ഭീകരവാദവും അക്രമപ്രവര്‍ത്തനങ്ങളും തടയുക, അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം.
എന്നാല്‍ ഖത്തറിനു മേല്‍ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യമാണ് ഈ സംയുക്ത സൈനികാഭ്യാസത്തിന് കല്‍പ്പിക്കപ്പെടുന്നത്. ഉപരോധത്തിനു പിന്നാലെ ഖത്തറിന് സൈനിക സഹായം നല്‍കുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു.

English summary
Qatar's armed forces have concluded a joint military exercise with Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X