Get Updates
Get notified of breaking news, exclusive insights, and must-see stories!

കിട്ടാത്ത പെണ്ണിനെ എങ്ങനെ ദ്രോഹിയ്ക്കാം....

Lovers
ദുബായ്: വിവാഹഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോട് ദുബായിലെ ഒരു പട്ടാളക്കാരന്‍ ചെയ്ത പരാക്രമങ്ങള്‍ ചില്ലറയല്ല. സഹികെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ട് യുവാവിനെ അകത്താക്കി. പരാക്രമിയായ പട്ടാളക്കാരന് പ്രായം വെറും 21 വയസ്സ്. 24 കാരിയ യുവതിയോടാണ് പട്ടാളക്കാരന്‍ വിവാഹാലോചന നടത്തിയത്. എന്നാല്‍ യുവാവിനെ വിവാഹം കഴിയ്ക്കാന്‍ താത്പര്യമില്ലെന്ന് സ്ത്രീ പറഞ്ഞു. പോരേ പൂരം. എന്നെ കെട്ടിയില്ലെങ്കില്‍ പിന്നെ നീ മറ്റാരെയും കെട്ടില്ലെന്നായി യുവാവിന്റെ നിലപാട്.

യുവതിയുടെ കാറിനെ പിന്തുടരുക, തടഞ്ഞ് നിര്‍ത്തി കാറില്‍ കയറാന്‍ ശ്രമിയ്ക്കുക എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തികളാണ് യുവാവ് ചെയ്തത്. ബര്‍ ദുബായ് പൊലീസില്‍ സ്ത്രീ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഒരു ദിവസം കുറഞ്ഞത് 200 തവണയെങ്കിലും പട്ടാളക്കാരന്‍ പെണ്‍കുട്ടിയെ ഫോണ്‍ വിളിയ്ക്കും. അശ്ലീല മെസേജുകള്‍ക്കും പഞ്ഞമില്ല. പരാക്രമങ്ങള്‍ അധികമാവുന്നതല്ലാതെ കുറഞ്ഞതേയില്ല.

ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെ വാതിലില്‍ യുവാവ് ഒരു നോട്ടീസ് എഴുതി വച്ചു. അതിലെ വാചകങ്ങള്‍ ഇങ്ങനെയാണ്. ഇവള്‍ക്ക് എന്നോട് അവിഹിത ബന്ധമുണ്ട്. ഇവളുടെ അടിവസ്ത്രങ്ങള്‍ പോലും എന്റെ കൈവശമുണ്ട്. യുവാവിന്റെ ഈ നോട്ടീസ് കണ്ടതാവട്ടെ പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവും.

അയാള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചു. യുവാവ് അയച്ച മെസേജുകള്‍ കണ്ടെത്തി. കാറില്‍ പിന്തുടര്‍ന്ന് ഇയാള്‍ തന്നെ ശല്യം ചെയ്യുന്ന കാര്യവും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്തായാലും ഇത്തവണ സകല തെളിവുകളോടെയും യുവാവിനെ പൊലീസ് പിടികൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+